സര്‍പ്രൈസ് നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്, ഇനി ലക്ഷ്യം അടുത്ത സീസണ്‍

ഐഎസ്എല്ലില്‍ ഇത്തവണയും പ്ലേ ഓഫ് കളിക്കാതെ പുറത്താകുമെന്ന് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുളള മുന്നൊരുക്കത്തിലാണ്. അതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സന്ദീപ് സിംഗുമായി കരാര്‍ പുതുക്കാനാണ് ബ്ലാസ്്‌റ്റേഴ്‌സ് ആലോചിക്കുന്നത്.

രണ്ട് വര്‍ഷത്തേക്കാണ് സന്ദീപ് സിംഗിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാര്‍ നല്‍കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ സന്ദീപ് സിംഗും താല്‍പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഈ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയില്‍ നിന്ന് ആണ് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്.

201819 സീസണില്‍ എടികെയില്‍ കളിച്ചതാണ് സന്ദീപ് സിംഗിന് ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്നതില്‍ മുമ്പെയുളള ഐഎസ്എല്‍ അനുഭവം. ഒരു മത്സരം മാത്രമാണ് താരം കൊല്‍ക്കത്തന്‍ ടീമിനായി പന്ത് തട്ടിയത്. എന്നാല്‍ സീസണിന് ഒടുവില്‍ ഐലീഗ് രണ്ടാം ഡിവിഷനില്‍ നിന്ന് ഉയര്‍ന്ന് വന്ന ട്രായുവിലേക്ക് സന്ദീപ് കൈമാറി.

ട്രായുവില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ 24കാരന്‍ കാഴ്ച്ചവച്ചത്. 10 മത്സരങ്ങലില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ഈ പ്രതിരോധ താരം ലീഗില്‍ ട്രായുവിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുംവഹിച്ചു. തുടര്‍ന്നാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

You Might Also Like