അയാളുടെ പ്രതിഭ തിരിച്ചറിയാത്തത് സെലക്ടര്‍മാര്‍ മാത്രമാണ്, ഐപിഎല്ലില്‍ മാത്രം ഒതുങ്ങിപ്പോകേണ്ട താരമല്ലവന്‍

പ്രവീണ്‍ പ്രഭാകര്‍
സന്ദീപ് ശര്‍മ ഒരു അത്ഭുതമാണ്… ഐപിഎല്ലില്‍ ഏതാണ്ട് ജസ്പ്രീത് ബുമ്രക്ക് അടുത്തെത്തുന്ന സ്റ്റാറ്റ് ഉള്ള ബൗളറാണ്… ഡെത്ത് ഓവറില്‍ ബുമ്രക്ക് തുല്യമായ വേരിയേഷന്സും ഉണ്ട് കയ്യില്‍… എന്നിട്ട് പോലും ഇന്ത്യന്‍ ടീമിലേക്ക് ഇയാളെ കാര്യമായിട്ട് പരിഗണിക്കാന്‍ പോയിട്ട് അതിനെ പറ്റി സംസാരിക്കാന്‍ പോലും ആരുമില്ലെന്നുള്ളത് അത്ഭുതം തന്നെയാണ് അത്ഭുതം…
രണ്ട് ദിവസം മുന്നേ നടന്ന രാജസ്ഥാന് റോയല്‍സ് – ആര്‍സിബി മത്സരത്തിന് മുന്നേ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത് രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും കളി നിര്‍ണയിക്കാന്‍ പോകുന്നതും സന്ദീപിന്റെ സ്പെല്‍ ആയിരിക്കുമെന്നാണ്.
അയാളുടെ പൊട്ടെന്‍ഷ്യല്‍ മനസിലാകാത്തവര്‍ ഇവിടുത്തെ സെലക്ട്ടേഴ്സ് മാത്രമാവും ഒരുപക്ഷെ. എസ്ആര്‍എച്ചുമായി നടന്ന മത്സരത്തില്‍ ഹെഡിനെ വീഴ്ത്തിയ സ്ലോ ബൗണ്‍സറും ക്ലാസനെ പുറത്താക്കിയ യോര്ക്കറുമെല്ലാം സന്ദീപിന്റെ പ്രതിഭ വിളിച്ചോതുന്നത് തന്നെയായിരുന്നു. ഹെഡിന്റെ വിക്കറ്റിനു പിന്നാലെ കമെന്ററിയില്‍ ഹര്‍ഷ ഭോഗ്ലെ ഇങ്ങനെ അതിശയത്തോടെ പറയുകയുണ്ടായി
‘നിരന്തരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന സന്ദീപിനെ ഇന്ത്യന്‍ ടീം നിരയിലേക്ക് പരിഗണിക്കാത്തത് അതിശയം തന്നെയാണ്’
അതേ സന്ദീപിനെ പോലെ ഇത്രയേറെ വേരിയേഷന്‍സ് ഉള്ള, മിഡില്‍ -ഡെത്ത് ഓവറുകളില്‍ ഔട്ട് സ്റ്റാന്‍ഡിങ് ഇക്കോണമി ഉള്ള, ടീമിന് ആവശ്യമുള്ളപ്പോള്‍ ബ്രേക്ക് ത്രൂ നല്കാന് സാധിക്കുന്ന ഒരു ബൗളേറെ അവഗണിക്കുന്നത് എത്ര നിരുത്തരാവാദിത്തപരമാണ് എന്ന് ഓര്‍ത്തു പോകുകയാണ്…
പ്രത്യേകിച്ച് ഷമി കൂടെ ഇല്ലാത്ത ഒരു വീക്ക് ബൗളിംഗ് യൂണിറ്റുമായി ലോകകപ്പിന് പോകുന്ന ഇന്ത്യന്‍ ടീമിനെ ഓര്‍ക്കുമ്പോള്‍. ബുമ്രക്ക് ഒപ്പം സന്ദീപ് കൂടി ഉണ്ടായിരുന്നേല്‍ വിശ്വസിക്കാവുന്ന ഒരു 8 ഓവറുകള്‍ എങ്കിലും നമുക്ക് കിട്ടിയേനെ എന്ന് ഓര്‍ത്തുപോകുകയാണ്…
ഇനിയെങ്കിലും സന്ദീപിനെ പരിഗണിക്കണം എന്ന് ആഗ്രഹിക്കുന്നു… വയസ് ഒരു ഘടകമാണ് എങ്കിലും അയാള്‍ ഐപിഎല്ലില്‍ മാത്രം ഒതുങ്ങി പോകണ്ട ഒരു ചാമ്പ്യന്‍ പ്ലെയര്‍ അല്ല… അയാളുടെ പൊട്ടെന്‍ഷ്യല്‍ ബ്ലൂ ക്യാപ് അര്‍ഹിക്കുന്നുണ്ട്..