ഇന്ത്യന്‍ സൂപ്പര്‍ താരം രക്താര്‍ബുദത്തോട് പോരാടുന്നു, ബിസിസിഐ സഹായിക്കുമോ

Image 3
CricketTeam India

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്കുവാദിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍ രംഗത്ത്. രക്താര്‍ബുദ രോഗവുമായി പോരാടുന്ന ഗെയ്ക്കവാദിന് അടിയന്തര സഹായം നല്‍കണമെന്നാണ് പാട്ടീല്‍ ഓര്‍മിപ്പിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ആദരണീയനായ ഒരു വ്യക്തിയായ ഗെയ്ക്കുവാദ്, കഴിഞ്ഞ ഒരു വര്‍ഷമായി രക്താര്‍ബുദ രോഗവുമായി ഗെയ്ക്കുവാദ് പോരാടുകയാണ്. നിലവില്‍ ലണ്ടനില്‍ ചികിത്സയിലാണ്. മിഡ്-ഡേയിലെ തന്റെ കോളത്തിലൂടെയാണ് സന്ദീപ് ഇക്കാര്യം ക്രിക്കറ്റ് ലോകത്തെ അറിച്ചിരിക്കുന്നത്.

ക്രിക്കറ്റ് ബോര്‍ഡുകള്‍ മുന്‍കളിക്കാര്‍ക്ക് നല്‍കേണ്ട പരിഗണനയും സേവനങ്ങളെ കുറിച്ചുമുളള ചര്‍ച്ചകള്‍ക്ക് സന്ദീപിന്റെ വെളിപ്പെടുത്തല്‍ കാരണമായിട്ടുണ്ട്. ലണ്ടന്‍ സന്ദര്‍ശന വേളയില്‍, കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ വച്ച് പടീല്‍ ഗെയ്ക്കുവാദിനെ കണ്ടിരുന്നു.

‘ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്ന് അന്‍ഷു എന്നോട് പറഞ്ഞു. ഉടന്‍ തന്നെ, ഞാനും ദിലിപ് വെങ്കടേഷും മറ്റ് സഹ പ്രവര്‍ത്തകരും ബിസിസിഐ ട്രഷറര്‍ ആശിഷ് ഷെലാറുമായി സംസാരിച്ചു. വാസ്തവത്തില്‍, ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ അന്‍ഷുവിനെ കണ്ട ശേഷമാണ് ഞങ്ങള്‍ ആശിഷ് ഷെലാറിനെ വിളിച്ചത്’ പടീല്‍ തന്റെ കോളത്തില്‍ എഴുതി.

ഏത് രാജ്യത്തുനിന്നുള്ള ക്രിക്കറ്റ് താരത്തെയും അതത് രാജ്യത്തെ ബോര്‍ഡുകള്‍ സഹായിക്കണം: സന്ദീപ് പടീല്‍

ഗെയ്ക്കുവാദ് ക്രിക്കറ്റിനായി ഉഴിഞ്ഞു വെച്ച ജീവിതമാണ് നയിച്ചത്. ഇന്ത്യയ്ക്കായി 40 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ക്കുവാദ് ഒരു ലോകകപ്പും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 33 ശരാശരിയില്‍ 1959 റണ്‍സ് നേടിയിട്ടുളള ഗെയ്ക്കുവാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 ആണ്.

കളി വിരമിച്ച ശേഷം, ഗായക്വാദ് പരിശീലകനായി മാറി. 2000 മുതല്‍ 2001 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഗെയ്ക്കുവാദ് 1999 ലോകകപ്പില്‍ കെനിയന്‍ ക്രിക്കറ്റ് ടീമിനെയും പരിശീലിപ്പിച്ചു.