സനത്തിന്റെ ബാറ്റില്‍ ഒരു സ്പ്രിംഗുണ്ടോ ?

Image 3
CricketCricket News

ശമീല്‍ സ്വലാഹ്

1996 ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ശ്രീലങ്ക – ഇംഗ്ലണ്ട് മത്സരത്തിനായി പാകിസ്ഥാനിലെ ഫൈസലാബാദിലെ ഇക്ബാല്‍ സ്റ്റേഡിയം സാക്ഷിയായപ്പോള്‍….

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 40.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി അനായാസ വിജയവും കരസ്ഥമാക്കി.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ കൈകാര്യം ചെയ്ത് വിട്ട സനത് ജയസൂര്യയുടെ മിന്നുന്ന ബാറ്റിങായിരുന്നു പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നതും., ലങ്കന്‍ ജയം അനായാസമാക്കിയതും….

സനത് ജയസൂര്യ 44 പന്തില്‍ 13 ഫോറും, 3 സിക്‌സും അടക്കം 82 റണ്‍സ് നേടി.

അടുത്ത ദിവസം, ഇംഗ്ലണ്ടിലെ പ്രമുഖ പത്രങ്ങള്‍ ഈ മികച്ച ബാറ്റിംഗ് റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമായിരുന്നു….??

‘സനത്തിന്റെ ബാറ്റില്‍ ഒരു സ്പ്രിംഗുണ്ടോ?’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍