നൂറ്റാണ്ടിന്റെ ഡൈവിംഗ്, വായുവില്‍ പറഞ്ഞ് അവിശ്വസനീയ ക്യാച്ചുമായി സഞ്ജു

സിംബാബ് വെയ്‌ക്കെതിരെ രണ്ടാം ഏകദിനം പുരോഗമിക്കുമ്പോള്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെക്കുന്നത്. ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരേയും പുറത്താക്കാനുളള ക്യാച്ചെടുത്ത സഞ്ജു ടീമിനായി നിരവധി റണ്‍ സേവുകളും നടത്തി.

ഇതില്‍ എടുത്തുപറയേണ്ടത് സഞ്ജു സ്വന്തമാക്കിയ ആദ്യ ക്യാച്ചാണ്. മുഹമ്മദ് സിറാജ് എറിഞ്ഞ മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു ഈ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. സ്വിങ്ങില്‍ എഡ്ജ് ചെയ്ത് സഞ്ജുവിന്റെ വലത് ഭാഗത്തേക്ക് പോയ പന്ത് ഡൈവിലൂടെ ഒറ്റകയ്യില്‍ പിടിക്കുകയായിരുന്നു. 32 പന്തില്‍ 7 റണ്‍സ് മാത്രമായിരുന്നു കയ്റ്റനോയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആ ക്യാച്ച് കാണാം

മത്സരത്തില്‍ ഇതുകൂടാതെ രണ്ട് ക്യാച്ച് കൂടി എടുക്കാനും സഞ്ജുവിനായി. അതെസമയം സിംബാബ് വെയ ആകട്ടെ റണ്‍്‌സ് എടു്കാനാകാതെ പതറുകയാണ്.

ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യന്‍ ഇന്ന് ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ശര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി. നേരെത്തെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഉയര്‍ത്തിയ 190 വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ധവാനും (81) ഗിലും (82) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനായാസ ജയം നല്‍കിയത്.

You Might Also Like