ഇരട്ടനീതി, സഞ്ജുവിനും രാഹുലിനും പിഴവിധിക്കണമെന്ന് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനും പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനും മേല്‍ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര രംഗത്ത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇവര്‍ക്ക് ശിക്ഷ വിധിക്കണമെന്നാണ് ചോപ്രയുടെ ആവശ്യം.

‘മണിക്കൂറില്‍ 10 ഓവര്‍. രണ്ട് ടീമിനും. ഒരുപാട് സിക്‌സുകള്‍ പറന്നു. കടുപ്പമേറിയ മത്സരവുമായിരുന്നു. എന്നാല്‍ ഒരു ടി20 ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ രണ്ട് മണിക്കൂര്‍ എന്നത് അംഗീകരിക്കാനാവില്ല. ധോണിക്ക് കഴിഞ്ഞ രാത്രി പിഴ വിധിച്ചിരുന്നു. ഈ രണ്ട് ക്യാപ്റ്റന്മാര്‍ക്കും പിഴ വിധിക്കും എന്ന് കരുതുന്നു’ ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ധോണിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. മണിക്കൂറില്‍ 14.1 ഓവര്‍ എന്നതാണ് ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ വ്യവസ്ഥ. ഇത് തെറ്റിച്ചതോടെയാണ് ധോണിയ്ക്ക് പിഴ വിധിച്ചത്.

ടൂര്‍ണമെന്റില്‍ ഈ പിഴവ് രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴ വിധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും നേരിടണം എന്നാണ് നിയമം.