ഫ്രഞ്ച് സൂപ്പര്‍ താരം സമീര്‍ നസ്രി ബ്ലാസ്റ്റേഴ്‌സിലേക്ക്? യഥാര്‍ത്യം ഇതാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന വലിയ റൂമറുകളിലൊന്നാണ് ഫ്രഞ്ച് സൂപ്പര്‍ താരം സമീര്‍ നസ്രി കേരള ബ്ലാസ്‌ഴ്‌സിലേക്ക് വരുന്നു എന്നത്. കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഉത്തേജ പരിശോധനയില്‍ കുടുങ്ങിയ നസ്രി വിലക്ക് മാറി ഫുട്‌ബോള്‍ ലോകത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു റൂമറുകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് വൃത്തങ്ങള്‍ തുറന്ന് പറയുന്നു. ഫ്രാന്‍സിനായി 41 മത്സരങ്ങളോളം കളിച്ചിട്ടുളള 32കാരനെ സ്വന്തമാക്കാന്‍ നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയില്ല. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ പോലുളള വലിയ ക്ലബുകളില്‍ വര്‍ഷങ്ങളോളം പന്ത് തട്ടിയിട്ടുളള താരത്തെ സ്വന്തമാക്കണമെങ്കില്‍ കോടികള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഒഴുക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അതിനുളള യാതൊരു സാമ്പത്തിക ഭദ്രതയും കേരള ടീമിനില്ല.

കൂടാതെ . വിദേശ താരങ്ങളുടെ എണ്ണം ഐ എസ് എല്‍ ഇത്തവണ കുറച്ചേക്കുമെന്നതിനാല്‍ കഴിവുളള വിദേശ യുവതാരങ്ങളെ ടീമിലെത്തിക്കാനാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. ഇതോടെ സമീര്‍ നസ്രിയെ പോലൊരു താരം മഞ്ഞപ്പടയുടെ ഭാഗമാകില്ലെന്ന് ഉറപ്പിക്കാം.

2018ലാണ് ഉത്തേജ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 മാസത്തെ വിലക്ക് ഈ സെന്റര്‍ മിഡ്ഫീല്‍ഡര്‍ക്ക് നേരിടേണ്ടി വന്നത്. 2014ലെ ഫ്രഞ്ച് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ തന്റെ 27മത്തെ വയസ്സില്‍ ദേശീയ ടീമില്‍ നിന്നം വിരമിച്ച താരമാണ് സമീര്‍ നസ്രി.

You Might Also Like