ഐപിഎല്ലില്‍ ഇര്‍ഫാന്റെ തിരിച്ചുവരവ്, ശിഷ്യനും വേറെ ലെവല്‍

ഐപിഎല്ലിലല്‍ ജമ്മുകശ്മീരില്ഡ നിന്ന് മറ്റൊരു താരം കൂടി വരവറിയിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരം സമദാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയത്.

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ശിക്ഷ്യന്‍ കൂടിയാണ് സമദ്. ജമ്മു കാശ്മീര്‍ ടീമിന്റെ മുന്‍ ഉപദേശകന്‍ കൂടിയായിരുന്ന ഇര്‍ഫാന്റെ ശിക്ഷണത്തിലാണ് സമദ് തന്റെ പ്രതിഭയെ മിനുക്കിയെടുത്തത്. ഡല്‍ഹിക്കെതിരായ മല്‍സരത്തിനുള്ള ഹൈദരബാദ് ടീമില്‍ ഇടം നേടിയപ്പോള്‍ സമദിനെ ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

അടുത്ത യൂസഫ് പത്താനെന്നു വിശേഷിപ്പിക്കപ്പെടുന്ന സമദ് വെടിക്കെട്ട് ഫിനിഷറും ലെഗ്ബ്രേക്ക് ബൗളറുമാണ്. തന്റെ കന്നി ഐപിഎല്‍ മല്‍സരത്തില്‍ അഞ്ചാമനായി സമദിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഏഴു പന്തില്‍ ഓരോ ബൗണ്ടറികളും സിക്സറുമടക്കം 12 റണ്‍സുമായി പുറത്താവാതെ നിന്ന സമദ് തുടക്കം മോശമാക്കിയതുമില്ല.

കളിഞ്ഞ ലേലത്തിലാണ് 2016ലെ ഐപിഎല്‍ ചാംപ്യന്‍മാരായ ഹൈദരാബാദ് സമദിനെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമായിരുന്നു താരത്തിനു ഐപിഎല്‍ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരേ സമദ് 53 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഐപിഎല്ലില്‍ കളിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ താരം കൂടിയാണ് അടുത്ത മാസം 19 വയസ്സ് തികയുന്ന സമദ്. നേരത്തേ ജമ്മു കാശ്മീരിന്റെ പര്‍വേസ് റസൂല്‍, റാസിഖ് സലാം എന്നിവര്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു. സമദിനൊപ്പം ജമ്മു കാശ്മീര്‍ ടീമിലെ സഹതാരമായ മന്‍സൂര്‍ ദാറിനും ഈ സീസണിലെ ഐപിഎല്ലില്‍ നറുക്കുവീണിരുന്നു. ലേലത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബായിരുന്നു താരത്തെ വാങ്ങിയത്. പക്ഷെ ഈ സീസണില്‍ ദാര്‍ പഞ്ചാബിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ല.

You Might Also Like