ഇവര്‍ക്ക് എന്തൊരു പോരാട്ടവീര്യം, അവന്‍ തന്നെയാണ് അവസാന മാച്ചിലെ ചാമ്പ്യന്‍

റഫീഖ് ഇബ്രാഹിം

300 പ്ലസ് സ്‌കോറുകള്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നതില്‍ ക്രിക്കറ്റ് ഹിസ്റ്ററിയില്‍ ഇംഗ്ലണ്ടിനുള്ള പ്രാവീണ്യം എടുത്ത് പറയേണ്ടിയിരിയ്ക്കുന്നു. വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ടീമുകള്‍ക്കെതിരെ 400 പ്ലസ് സ്‌കോര്‍ ചെയ്ത ചരിത്രം ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതാണ്.

ഓസ്‌ട്രേലിയക്കെതിരെ 481 റണ്‍സ് എന്ന ലോക റിക്കാര്‍ഡ് തീര്‍ത്തതും ഇവര്‍ തന്നെ. കഴിഞ്ഞ കളിയില്‍ നമ്മളുയര്‍ത്തിയ 337 എന്ന ടാര്‍ഗറ്റിനെ അവര്‍ മറി കടന്നത് എത്ര ആധികാരികമായിട്ടായിരുന്നു. 330 എന്ന ടാര്‍ഗ്ഗറ്റിനെ പ്രതിരോധിക്കാന്‍ നാല് സീമര്‍മാരുമായിട്ടായിരുന്നു നമ്മുടെ ബൗളിംഗ് ലൈനപ്പ്.

ഭുവനേശ്വര്‍ കുമാറിന്റെ ഫസ്റ്റ് സ്‌പെല്ലില്‍ തന്നെ ജാസന്‍ റോയിയും, ജോണി ബെയര്‍ സ്റ്റോയും ഔട്ടായത് സ്റ്റാര്‍ട്ടിംഗ് തന്നെ അവരെ ബാക്ക് ഫുട്ടിലേക്ക് പിന്‍വലിച്ചെങ്കിലും, പിന്നിടുള്ള അവരുടെ ഇന്നിംഗ്‌സ് ബില്‍ഡ് അപ്പ് മനോഹരമായിരുന്നു.

എല്ലാം തകര്‍ന്നിടത്ത് നിന്ന്, കീഴടങ്ങാന്‍ തയ്യാറാകാതെ ഇന്ത്യന്‍ നിരയില്‍ അതി സമ്മര്‍ദ്ദത്തിന്റെ കാറ്റുകള്‍ വീശാന്‍ സാം കറന്‍ ക്രീസില്‍ ഒറ്റയാനായി പൊരുതി നില്‍ക്കുന്ന കാഴ്ച ക്രിക്കറ്റിലെ അതി മനോഹരമായ moments തന്നെയായിരുന്നു.

ഇന്ത്യന്‍ ബൗളേഴ്‌സിനെ ടാര്‍ഗറ്റ് ചെയ്ത, ഫീല്‍ഡിംഗ് പ്ലെയ്‌സ്‌മെന്റുകളില്‍ ഗ്യാപ്പുകള്‍ തുറന്നു, റണ്‍സുകള്‍ കണ്ടെത്തുന്നതില്‍ അയാള്‍ കാണിച്ച വൈഭഗ്ദ്യം അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. തോല്‍വിക്ക് മുന്‍പില്‍ തല കുനിയ്ക്കാതെ, അയാളെടുത്ത പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യന്‍ സീമേഴ്‌സ് ഒരവസരത്തില്‍ പതറിയത്, ഇന്ത്യയെ ബാക്ക് ഫുട്ടിലേക്ക് നയിച്ചെങ്കിലും, ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളേഴ്‌സ് മാച്ചില്‍ തിരിച്ച് വരുകയായിരുന്നു. അവസാന നിമിഷം വരെ പോരാടി, … തിരിച്ച് നടന്നകന്ന സാം കറന്‍ തന്നെയാണ് അവസാന മാച്ചിലെ ചാമ്പ്യന്‍. Weldone Cham

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like