വന്‍ തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ നീക്കം, സാലറി കാപിനെതിരെ എടികെയും മുംബൈയും

Image 3
FootballISL

ഐഎഎല്ലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാലറി കാപ് എടുത്ത് കളണമെന്ന് ആവശ്യവുമായി എടികെ മോഹന്‍ ബഗാന്‍ രംഗത്ത്. ഐഎസ്എല്ലിലേക്ക് പണം വാരിയെറിഞ്ഞ് താരങ്ങളെ കൊണ്ട് വരാന്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് എടികെ മോഹന്‍ ബഗാന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എടികെയുടെ ഈ നീക്കത്തിന് സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയും പിന്തുണച്ച് രംഗത്തുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധയേമായ കാര്യം.

ഒരു സീസണില്‍ ക്ലബിന് കളിക്കാരുടെ ശമ്പളം, ബോണസ്, കരാര്‍ ഫീ എന്നിവക്കായി ചെലവഴിക്കാവുന്ന പരമാവധി തുക ഇപ്പോള്‍ 16.5 കോടി രൂപയാണ്. ഈ പരിധി എടുത്തു കളയണമെന്നാണ് മൂന്നു തവണ ലീഗ് ചാമ്പ്യന്മാരായ എടികെയുടെ ആവശ്യം. ഈ സീസണില്‍ 100 വര്‍ഷത്തിലേറെ പരമ്പര്യമുളള മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാനായിട്ടാണ് മുന്‍ ചാമ്പ്യന്‍മാര്‍ കളത്തിലിറങ്ങുന്നത്.

വിദേശ കളിക്കാരുടെ എണ്ണം നിയന്ത്രിക്കുമ്പോള്‍, കൂടുതല്‍ മികച്ച താരങ്ങളെ വലിയ തുക നല്‍കിതന്നെ സ്വന്തമാക്കാനുള്ള നീക്കത്തിന് ‘സാലറി ക്യാപ്’ പരിധി തിരിച്ചടിയാണെന്നാണ് ഇവരുടെ വാദം. ഇതുസംബന്ധിച്ച് ഐഎസ്എല്‍ സംഘാടകരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡിന് എടികെ അപേക്ഷ നല്‍കി കഴിഞ്ഞു.

എന്നാല്‍ സാലറി കാപ് എടുത്ത് കളയാന്‍ സമയമായിട്ടില്ലെന്നാണ് എഎസ്ഡിഎല്ലിന്റെ വിലയിരുത്തല്‍. എങ്കിലും ഫ്രാഞ്ചസികളുടെ പുതിയ നീക്കം ഐഎസ്എല്‍ ക്ലബുകളുകളില്‍ പണം നിക്ഷേപിക്കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകുന്നുണ്ട് എന്ന് സൂചനയായാണ് വിലയിരുത്തുന്നത്. ഇത് വലിയ പോസിറ്റീസ് സൈനാണെന്നും ഫുട്‌ബോള്‍ ലോകം കരുതുന്നു.