പാവപ്പെട്ട മനുഷ്യനെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി സലാ, പ്രശംസാവഹമായ പ്രവൃത്തിയുമായി സലാ വീണ്ടും

ആഴ്‌സണലുമായുള്ള പ്രീമിയർ ലീഗ് മത്സരവിജയത്തിന് ശേഷം നടന്ന സലായുടെ കാരുണ്യസ്പർശമുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആൻഫീൽഡിനടുത്തുള്ള ഒരു പെട്രോൾ പമ്പിനടുത്തുനിന്നും ഒരു കൂട്ടം ആളുകൾ ഉപദ്രവിച്ചുകൊണ്ടിരുന്ന വീടില്ലാത്ത പാവം മനുഷ്യനെ രക്ഷിച്ചു ഫുട്ബോളിലെ മാത്രമല്ല യാഥാർഥ്യജീവിതത്തിലും ഹീറോ ആയി മാറിയിരിക്കുകയാണ്.

സെപ്റ്റംബറിലാണ് ഇതിനാധാരമായ സംഭവം നടക്കുന്നത്. ലിവർപൂളിൽ പെട്രോൾ പമ്പിൽ കാറുമായെത്തിയ സലാ സ്വന്തമായി വീടുപോലുമില്ലാത്ത പാവം മനുഷ്യനെ ഒരു കൂട്ടം ആളുകൾ ചേർന്ന് തെറിപറഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കാണുകയായിരുന്നു.

എന്നാൽ കാറിൽ നിന്നിറങ്ങി ആളുകളെ പിടിച്ചു മാറ്റി ഡേവിഡ് ക്രെയ്‌ഗ് എന്ന് പേരുള്ള ആ മനുഷ്യനെ രക്ഷിക്കുകയായിരുന്നു. ഭാവിയിൽ നിങ്ങൾക്കും ഈ അവസ്ഥ വരുമെന്ന് താക്കീത് നൽകാനും സലാ മറന്നില്ല. ഒപ്പം പാവപ്പെട്ട മനുഷ്യന് നൂറു ഡോളർ കയ്യിൽ വെച്ചുകൊടുക്കുകയും ചെയ്തു.

ഈ സംഭവം പമ്പിലെ സിസിടീവിയിൽ പതിയുകയും സലായുടെ കാരുണ്യപ്രവർത്തനം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുമായിരുന്നു. എന്നാൽ ഇതിനു ശേഷം സലായുടെ മനസ്സിനെ പ്രകീർത്തിക്കാനും ആ മനുഷ്യൻ മറന്നില്ല. ലിവർപൂളിണു വേണ്ടി അത്ഭുതപ്രകടനം കാഴ്ചവെക്കുന്നത് പോലെ എല്ലാ അർത്ഥത്തിലും അദ്ദേഹമൊരു വിസ്മയമാണെന്നാണ് ക്രെയ്‌ഗിന്റെ അഭിപ്രായം.

You Might Also Like