നഗ്നചിത്രത്തിന് ഷമിയുടെ മറുപടിയിങ്ങനെ, ഏറ്റെടുത്ത് ബിസിസിഐ

Image 3
CricketTeam India

ഇ്ന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ താനുമൊത്തുളള ഷമിയുടെ നഗ്നചിത്രം പുറതത് വിട്ടത്. ഒപ്പം ചില കുത്തുവാക്കുകളും ഹസന്‍ ജഹാന്‍ എഴുതിയിരുന്നു.

‘നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ ആയപ്പോള്‍ ഞാന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീര്‍ മാത്രമേ എപ്പോഴും ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകള്‍ ഹസിന്‍ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും.’

എന്നാല്‍ തന്നെ വിടാതെ പിടികൂടുന്ന ഹസന്റെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിന് ഷമി മറുപടി കൊടുത്തത് മറ്റൊരു വിധത്തിലാണ്. കോവിഡ് വ്യാപനം നിമിത്തം ദുരിതത്തിലായ അതിഥി തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചാണ് തന്നെ വിവാദങ്ങളൊന്നും പിടികൂടിയിട്ടില്ലെന്ന് ഷമി പറയാതെ പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ തന്റെ വീടിനു സമീപം ദേശീയ പാതയോരത്ത് അതിഥി തൊഴിലാളികള്‍ക്കായി മാസ്‌കും ഭക്ഷണവും വിതരണം ചെയ്യുന്ന മുഹമ്മദ് ഷമിയുടെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്‍എച്ച് 24നു സമീപം പ്രത്യേകം സ്റ്റാളൊരുക്കിയാണ് ഷമിയുടെയും കൂട്ടരുടെയും ജീവകാരുണ്യ പ്രവര്‍ത്തനം.

https://www.instagram.com/p/CAz8OYjA0nJ/

‘ഇന്ത്യയൊന്നാകെ കൊറോണ വൈറസിനെ നേരിടുമ്പോള്‍ സഹായവുമായി മുഹമ്മദ് ഷമിയും. ഉത്തര്‍പ്രദേശില്‍ എന്‍എച്ച് 24നു സമീപം അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്കുള്ള യാത്രയില്‍ മാസ്‌കും ഭക്ഷണവും വിതരണം ചെയ്യുകയാണ് അദ്ദേഹം. സഹസ്പുരിലെ തന്റെ വീടിനു സമീപം ഇതിനായി പ്രത്യേക ഭക്ഷണ വിതരണ കേന്ദ്രം തന്നെ ഷമി ആരംഭിച്ചിട്ടുണ്ട്. ഈ ദുര്‍ഘട ഘട്ടത്തില്‍ നാമെല്ലാം ഒരുമിച്ചാണ്’ ഷമിയുടെ വിഡിയോ സഹിതം ബിസിസിഐ ട്വീറ്റ് ചെയ്തു.

രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലായതോടെ വഴിയില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം മുഹമ്മദ് ഷമി വിവരിച്ചിരുന്നു. ലോക്ഡൗണിനിടെ നാട്ടിലേക്കു നടന്നുപോകവെ തന്റെ വീടിനു മുന്നില്‍വച്ച് മോഹാസല്യപ്പെട്ട അതിഥി തൊഴിലാളിയെ സഹായിച്ച സംഭവമാണ് യുസ്വേന്ദ്ര ചെഹലുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തില്‍ ഷമി വെളിപ്പെടുത്തിയത്.