അദ്ദേഹം ഞങ്ങളെ ‘ട്രസ്റ്റ്’ ചെയ്യുന്നുണ്ട്, കിബുവിനെ കുറിച്ച് വെളിപ്പെടുത്തലുമായി സഹല്‍

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയെ പ്രശംസകൊണ്ട് മൂടി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീല്‍ സംഘടിപ്പിച്ച ‘ബ്ലാസ്റ്റേഴ്‌സ് വിത്ത് ബ്ലാസ്റ്റേഴ്‌സ്’ ഇന്‍ഫുവന്‍സര്‍ മീറ്റില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെആരാധകരോട് സംസാരിക്കുകയായിരുന്നു സഹല്‍.
നാല് പ്രീസീസണ്‍ മത്സരങ്ങള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ മുഖ്യപരിശീലകന്‍ കിബു വികൂനയെ കുറിച്ച് താങ്കളുടെ അഭിഭ്രായമെന്താണെന്നാണ് ആരധകന്‍ സഹലിനോട് ചോദിച്ചത്.
കിബു വികൂന യുവതാരങ്ങളില്‍ കൂടുതല്‍ ട്രസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായി കിബു എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും അതിലൂടെ എന്ത് റിസള്‍ട്ട് ഉണ്ടായി എന്നും നാം കണ്ടതാണ്. അതിലാല്‍ തീര്‍ച്ചയായും നല്ല റിസള്‍ട്ട് തന്നെയാണ് ഈ സീസണില്‍ കിബുവിന് കീഴില്‍ നമ്മള് പ്രതീക്ഷിക്കുന്നത്’ സഹല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിക്കാന്‍ താരങ്ങളെത്തിയത്. സഹലിനെ കൂടാതെ മറ്റൊരു മലയാളി താരം കെപി രാഹുലും സിംബാബ്‌വെ താരം കോസ്റ്റ നമോയിനേസുവും ആരാധകരോട് വിവധ അനുഭവങ്ങള്‍ പങ്കുവെച്ചു.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഹീലുമൊത്ത് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിംഗും ഈ പരുപാടിയില്‍ നടന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ കൂടാതെ സിനിമ താരങ്ങളായ നീരജ് മാധവന്‍, നസാനിയ ഇയ്യപ്പന്‍ എന്നിവരും ‘ബ്ലാസ്റ്റേഴ്സ് വിത്ത് ബ്ലാസ്റ്റേഴ്സ്’ ഇന്‍ഫ്ളുവന്‍സര്‍ മീറ്റില്‍ പങ്കെടുത്തു.
പ്രമുഖ ഹെല്‍ത്ത്കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍, കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക സ്പോണ്‍സര്‍റായി പ്രഖ്യാപിക്കപ്പെട്ടത്.