ആകാംക്ഷയ്ക്ക് വിട, സഹലിന്റെ ആ പ്രഖ്യാപനമെത്തി

ഒടുവില്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി സഹലിന്റെ പ്രഖ്യാപനമെത്തി. പ്രമുഖ സ്‌പോട്‌സ് ബ്രാന്‍ഡായ പ്യൂമയുടെ സ്‌പോണ്‍സര്‍ഷിപ്പ് തന്നെ തേടിയെത്തിയതായാണ് സഹലിന്റെ പ്രഖ്യാപനത്തിന്റെ കാതല്‍.

Spark Attack⚡Can't wait to reach new levels with PUMA ???? #PUMAFAM PUMA Football

Posted by Sahal Abdul Samad on Tuesday, June 9, 2020

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ട് സഹല്‍ അബ്ദുല്‍ സമദ് നാളെ വലിയൊരു പ്രഖ്യാപനമുണ്ടെന്ന് സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയിലെത്തിയത്. സഹലിന്റെ ഏജന്റായ ഇന്‍വെന്റിറ്റീവ് സ്പോട്സും ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു.

ഇതോടെ ബ്ലാസ്റ്റേഴ്സ് ആരധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. സഹല്‍ ബ്ലാസറ്റേഴ്സ് വിടുകയാണോ എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക. എന്നാല്‍ അത് സംഭവിക്കില്ലന്നും പകരം ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിലെത്തിയെന്നോ മറ്റോ ആയിരിക്കും പ്രഖ്യാപനമെന്നും ആരാധകര്‍ ആശ്വസിച്ചു.

നേരത്തെ സഹല്‍ ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. എടികെയിലേക്കോ അറബ് ക്ലബുകളിലേക്കോ ആയിരിക്കും സഹല്‍ പോകുക എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് നിഷേധിച്ച് സഹല്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സഹലിനെ പ്രശംസകൊണ്ട് മൂടി പുതിയ കോച്ച് കിബു വികൂനയും രംഗത്തെത്തിയിരുന്നു. ഛേത്രിയേക്കാള്‍ മികച്ച താരമാണ് സഹലെന്നുവരെ വികൂന പറഞ്ഞിരുന്നു. ഇതിനിടെ എന്ത് വിലകൊടുത്തും സഹലിനെ ബംഗളൂരുവിലെത്തിക്കുമെന്ന് ബംഗളൂരു ക്ലബ് ഉടമ ജിന്‍ദാലും പറഞ്ഞിരുന്നു. ഏതായാലും എന്താണ് സഹലിന്റെ വലിയ പ്രഖ്യാപനമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.

You Might Also Like