സഹലിന് അവിശ്വസനീയ നേട്ടം, ഇനി ഇക്കാര്യത്തില്‍ സുവാരസിനും ഗ്രീസ്മാനുമൊപ്പം

Image 3
FootballISL

മലായളി ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍സമദിനെ തേടി മറ്റൊരു നേട്ടം കൂടി. പ്യുമയുടെ ഇന്റര്‍നാഷണല്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപെടുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായി സഹല്‍ മാറി. കഴിഞ്ഞ മാസമാണ് പ്യൂമയുടെ ഗ്ലോബല്‍ അംബാസഡര്‍ എന്ന പദവി സഹലിന് ലഭിച്ചത്.

മുന്‍പ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളില്‍ ഛേത്രിയും, ഗുര്‍പ്രീത് സിങ്ങും ഇത്തരത്തില്‍ പ്യുമയുടെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരുടെ പേരുകള്‍ കേള്‍ക്കുമ്പോഴാണ് ശരിക്കും ഞെട്ടുക. ലൂയിസ് സുവാരസ്, റൊമേലു ലുക്കാക്കു, ആന്റോണിയോ ഗ്രിസ്മാന്‍, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ താരങ്ങളാണ് പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡര്‍മാര്‍.

‘പ്യൂമയെ പോലൊരു അന്താരാഷ്ട്ര ബ്രാന്‍ഡിനൊപ്പം കരാര്‍ ഒപ്പിടാനായത്. വലിയ ബഹുമതിയാണ്. എന്റെ കരിയറിലെ മറ്റൊരു പോസിറ്റീവായ ഘട്ടമാണിത്. പുതിയ ഉത്തരവാദിത്തം പുതിയ ലെവലില്‍ കളിക്കാന്‍ എന്നെ പ്രേരിപ്പിക്കും’ പ്യുമയുടെ ഗ്ലോബല്‍ അംബാസ്സഡായ സന്ദര്‍ഭത്തില്‍ അതിനെ കുറിച്ച സഹല്‍ പറഞ്ഞത് ഇങ്ങനെയാണ് .

ഒരു വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ ഇന്ത്യയിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി തന്നെ സഹല്‍ മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും ഭാവി പ്രവചിക്കപ്പെട്ട താരത്തെയാണ് ഇപ്പോള്‍ പ്യൂമ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ അഡിഡാസിന്റെ ബൂട്ടുകള്‍ ആയിരുന്നു സഹല്‍ അണിഞ്ഞിരുന്നത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന സഹല്‍ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും വിലയേറിയ യുവതാരമാണ്. ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമില്‍ നിന്നാണ് സഹല്‍ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലെത്തിച്ചത്.

ഇന്ത്യയുടെ മികച്ച ഭാവി താരമായി സഹല്‍ മാറുമെന്ന് കിബു വികുന മുന്‍പ് പറഞ്ഞിരുന്നു. ആരാധക പിന്തുണ കൊണ്ടും പ്രതിഭ കൊണ്ടും സഹല്‍ സമ്പന്നനാണ്. സഹലിനെ സ്വന്തമാക്കാന്‍ താന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് മുന്‍പ് ബെംഗളൂരു ഫ് സി ഉടമയായ പാര്‍ത്ത് ജിന്‍ഡാല്‍ പറഞ്ഞിരുന്നു.