എന്തു കൊണ്ട് ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു ഡിഎം. കിബുവിന്റെ വെളിപ്പെടുത്തലിങ്ങനെ

പരിക്കേറ്റ് പുറത്തായ സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിലെത്തിയ മിഡ്ഫീല്‍ഡര്‍ ജുവാന്‍ഡിയുടെ വരവ് ആരാധകര്‍ അത്ര ആവേശത്തോടെയല്ല സ്വീകരിച്ചത്. ഒരു അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ക്ക് പകരം ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ടീമിലെത്തിയതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അതൃപ്തിയ്ക്കിടയാക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കിബു ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

ആദ്യ മൂന്ന് മത്സരങ്ങളില്‍ പല റോളുകളിലാണ് സിഡോ കളിച്ചത്, ജുവാന്‍ഡെ വളരെയേറെ പരിചയസമ്പത്തുള്ള താരമാണ്, അവസാനം കളിച്ച ക്ലബില്‍ ആറാം നമ്പര്‍( ഡിഫന്‍സീവ് മിഡ്) റോളിലാണ് ജുവാന്‍ഡെ കളിച്ചത്, എന്നാല്‍ പല പൊസിഷനുകളിലും കളിക്കാന്‍ കഴിയുന്ന താരമാണ് ജുവാന്‍ഡെ, കിബു പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന രണ്ടു മത്സരങ്ങളിലും എല്ലവര്‍ക്കും സഹലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ സഹല്‍ ഇതിലും ഏറെ മെച്ചപ്പെടും എന്നും സഹലിന്റെ മികച്ച പ്രകടനങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉള്ളൂ കിബു വികൂന കൂട്ടിചേര്‍ത്തു.

സഹല്‍ അറ്റാക്കില്‍ മാത്രമല്ല നല്ലത് ബോള്‍ വിന്‍ ചെയ്ത് അറ്റാക്ക് തുടങ്ങി വെക്കാനും സഹലിന് ആകുന്നുണ്ട് എന്നും വികൂന പറഞ്ഞു.

സഹല്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഫലം കാണാന്‍ ആകും എന്നും കേരള പരിശീലകന്‍ പറയുന്നു. ഈ സീസണില്‍ ഇപ്പോഴും വളരെ കുറച്ച് സമയം മാത്രമെ സഹല്‍ കളിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ സഹലിന്റെ ഫിറ്റ്‌നെസ് ലെവലും പ്രകടനങ്ങളും ഇനി മെച്ചപ്പെടുകയെ ഉള്ളൂ. അദ്ദേഹം പറഞ്ഞു. സഹല്‍ ഒരുപാട് പൊസിഷനുകളില്‍ നല്ല പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് എന്നും കിബു കൂട്ടിച്ചേര്‍ത്തു.

You Might Also Like