ഗോളടിച്ച് സഹല്‍-ഹൂപ്പര്‍ സഖ്യം, ജംഷഡ്പൂരിനെ പിച്ചിചീന്തി ബ്ലാസ്‌റ്റേഴ്‌സ്
പ്രീസീസണിലെ അവസാന സ ൗഹൃദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ജംഷഡ്പൂരിനെയാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരള ടീമിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ഗാരി ഹൂപ്പറും ഗോള്‍ നേടി.
ഒരു ഗോള്‍ സെല്‍ഫ് ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇതോടെ നവംബര്‍ 20ന് ആരംഭിക്കുന്ന ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വസത്തോടെ പോരാട്ടത്തിന് ഇറങ്ങാം.
സഹല്‍ ഗോള്‍ സ്വന്തമാക്കിയത് ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടി സന്തോഷം നല്‍കുന്ന ഒന്നാണ്. സഹല്‍ ഫോമില്‍ തിരിച്ചെത്തിയോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നോറ്റ നിര അതിശക്തമാകും. തുടര്‍ച്ചയായ രണ്ടാമത്തെ ഗോളാണ് ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിനായി നേടിയത്. നേരത്തെ കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനായും ഹൂപ്പര്‍ ഗോള്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ മത്സരം 3-1ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. ഇതോടെ ഇന്നത്തെ മത്സരം ജയിച്ച് ഐഎസ്എല്ലില്‍ ഇറങ്ങാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. അക്കാര്യം വിജയം കാണുകയും ചെയ്തു.
നേരത്തെ പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ജയവും ഒരു സമനിലയും നേടിയിരുന്നു. ഹൈദരാബാദിനെതിരെ രാഹുലിന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ മുംബൈയോട് മഞ്ഞപ്പട ഗോള്‍ രഹിത സമനിലയും വഴങ്ങി. ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.