സഹലിന്റെ സ്ഥാനം പെരേര കൊണ്ടുപോയാല്‍ ആരും കോച്ചിനെ തെറി പറയരുത്, ഹി ഈസ് ഓവറേറ്റഡ്
സല്‍ സബീല്‍
കഴിഞ്ഞ സീസണിലെ പോലെ തന്നെ ഇപ്രാവശ്യവും ഒരു ക്രിയേറ്റീവ് മിഡ്ഫീല്‍ഡറുടെ അഭാവമുണ്ട്. Facundo pereyra വന്ന ശേഷം കുറച്ച് അനക്കുമുണ്ടായെങ്കിലും ടീമംഗങ്ങള്‍ തമ്മില്‍ വലിയ ഒത്തിണക്കമുള്ളതായി തോന്നിയില്ല, ആദ്യ മത്സരമായതിനാലും ആദ്യമായി ഒരുമിച്ച് കളിക്കുന്ന കളിക്കാരായതിനാലും വരും മത്സരങ്ങളില്‍ ഇമ്പ്രൂവ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷ.
പ്രശാന്ത് മാറി നിഷു കുമാര്‍ വന്നാല്‍ കൊള്ളാമെന്നുണ്ട്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുള്‍ബാക്കുകളില്‍ ഒരാളാണ് നിഷു കുമാര്‍.
പലപ്പോഴും പറയണമെന്ന് തോന്നിയതും തെറിവിളി കേള്‍ക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് പറയാത്തതുമായ കാര്യമാണ് ‘Sahal is Overrated’ ചില കളികളിലെ പുള്ളിയുടെ മിന്നലാട്ടങ്ങള്‍ കണ്ട് ഫാന്‍ ആയ അനേകം പേരില്‍ ഒരാളാണ് ഞാനും എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഹലിന് കഴിഞ്ഞിട്ടില്ല, ഗോകുലം കേരളയ്ക്ക് വേണ്ടി അര്‍ജുന്‍ ജയരാജ് ഇതിലും മികച്ച രീതിയില്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്.
ഇനി എങ്ങാനും വരും മത്സരങ്ങളില്‍ സഹല്‍ ക്ഷോഭിച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരില്‍ ഞാനുമുണ്ടാകും?? പക്ഷേ സഹലിന്റെ സ്ഥാനം പെരേര കൊണ്ടു പോയാല്‍ ആരും കോച്ചിനെ തെറി പറയരുത്
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്