സഹലിനെ എന്ത് വിലകൊടുത്തും സ്വന്തമാക്കും, വെടിപൊട്ടിച്ച് ബംഗളൂരു ഉടമ
ബംഗളൂരു എഫ്സി ഉടമ പാര്‍ത്ത് ജിന്‍ദാന്‍ ബംഗളൂരു ആരാധകരോട് നടത്തിയ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ താന്‍ എന്തുവഴിയും സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ബംഗളൂരു ഫാന്‍സിനോടായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോള്‍ ബംഗളൂരു ബംഗളൂരു എഫ്സി ഉടമ പാര്‍ത്ത് ജിന്‍ദാല്‍ പറഞ്ഞത്.
‘ഞാന്‍ പണം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരില്‍ ഒരാള്‍ സഹലാണ്. അവന്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനാണ്. സഹലിന് ബംഗളൂരുവിലെത്തിക്കാന്‍ എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് അതിന് അനുവദിക്കില്ല. അവിശ്വസനീയ പ്രതിഭയുളള താരമാണ് സഹല്‍. ഒന്ന് നിങ്ങള്‍ സങ്കല്‍പിച്ച് നോക്കൂ, സഹലും ചേത്രിയും ആഷിഖും (കരുണിയന്‍) ഉദാന്തയും ഒരുമിച്ച് കളിയ്ക്കുന്ന ഒരു ബംഗളൂരുവിനെ കുറിച്ച്’ ജിന്‍ദാല്‍ പറയുന്നു.
ഇന്ത്യയ്ക്കാരായ 11 താരങ്ങള്‍ നിറഞ്ഞ ടീം ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നതാണ് തന്റെ സ്വപ്നമെന്നും അവരെല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുന്നവര്‍ കൂടിയാണമെന്നും ജിന്‍ദാന്‍ പറയുന്നു. വൈകാതെ ബംഗളൂരുവിലേക്കെത്തുന്ന ചില സൂപ്പര്‍ താരങ്ങളെ കുറിച്ച് അറിയ്പ്പുണ്ടാകുമെന്നും ഇപ്പോള്‍ പേര് വെളിപ്പെടുത്താനാകില്ലെന്നും ജിന്‍ദാല്‍ കൂട്ടിചചേര്‍ത്തു.
കഴിഞ്ഞ സീസണിലൊഴികെ മറ്റെല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ബംഗളൂരു എഫ്സി. കഴിഞ്ഞ സീസണില്‍ സെമിയില്‍ എടികെയോട് പരാജയപ്പെട്ട് ബംഗളൂരു പുറത്തായിരുന്നു.