സഹലിനേയും ചേത്രിയേയും മറികടന്നു, ജിങ്കന്‍ ഒന്നാമന്‍

ഇന്ത്യന്‍ ഫുട്ബാള്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത താരമായി മാറി എടികെ മോഹന്‍ ബഗാന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയേയും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനേയും മറികടന്നാണ് ജിങ്കന്‍ ഓണ്‍ലൈന്‍ ലോകത്തെ താരമായി മാറിയത്.

ബ്ലാസ്‌റ്റേഴ്‌സിനെ നിന്ന് നാടകീയമായി ഉപേക്ഷിതും ഒടുവില്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതും ജിങ്കനെ വാര്‍ത്തതാരമായി നിലനില്‍ത്തിയിരുന്നു.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ ജെജെ ലാല്‍പെഖുലുവാ മൂന്നാം സ്ഥാനവും ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് നാലാം സ്ഥാനവും സ്വന്തമാക്കി. സ്‌പെയിനില്‍ നിന്ന് എഫ്‌സി ഗോവയിലെത്തിയ ഇഷാന്‍ പണ്ടിതയാണ് അഞ്ചാം സ്ഥാനം കരസ്ഥാമാക്കിയത്.

ആദ്യ പത്തില്‍ സഹലിനെ കൂടാതെ നിഷുകുമാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് താരമായി ഇടംപിടിച്ചത്. ആറാം സ്ഥാനത്താണ് നിഷുവിന്റെ സ്ഥാനം. മലയാളി താരം അനസ് എടത്തൊടിക ഒന്‍പതാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ആദ്യ പത്തില്‍ ഇടംപിടിച്ച താരങ്ങള്‍

1) സന്ദേശ് ജിങ്കന്‍
2) സുനില്‍ ഛേത്രി
3) ജെജെ ലാല്‍പെഖുലുവാ
4) സഹല്‍ അബ്ദുല്‍ സമദ്
5) ഇഷാന്‍ പണ്ടിത
6) നിഷു കുമാര്‍
7) ഗുര്‍പ്രീത് സന്ധു
8) നൊങ്ഡാമ്പ നവൊറെം
9) അനസ് എടത്തൊടിക
10) അനിരുദ്ധ് താപ്പ

You Might Also Like