കണ്ണുതള്ളുന്ന കോടികള്‍, താരമൂല്യം കുത്തനെ ഉയര്‍ന്ന് സഹല്‍, വെല്ലുവിളിയായി ഈ താരങ്ങള്‍

Image 3
FootballISL

ഐഎസ്എല്‍ അരങ്ങേറ്റ സീസണില്‍ കാര്യമായ അവസരം കിട്ടാത്ത താരമായിരുന്നു മലയാളി കൂടിയായ സഹല്‍ അബ്ദുസമദ്. എന്നാല്‍ പരിമിതമായ അവസരങ്ങളില്‍ തന്റേതായ ശൈലിയിലൂടെ എതിരാളികളെ വിറപ്പിച്ച സഹല്‍ ഇന്ന് ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വിലപിടിപ്പുളള ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്.

നിലവില്‍ രണ്ട് ലക്ഷം യൂറോയാണ് (ഒരു കോടി 64 ലക്ഷം രൂപ) 22കാരനായ സഹലിന്റെ താരമൂല്യമായി കണക്കാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സില്‍ ഏറ്റവും അധികം താരമൂല്യമുളള കളിയ്ക്കാരാനായി സഹല്‍ ഇതോടെ മാറി.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട പ്രതിരോധ താരം സന്ദേഷ് ജിങ്കന്റേയും താരമൂല്യവും രണ്ട് ലക്ഷം യൂറോയാണ്. ഒരു സീസണ്‍ മുഴുവന്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതാണ് ജിങ്കന് തിരിച്ചടിയായത്. ഇതോടെ ജിങ്കന്റെ അസാനിധ്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പോസ്റ്റര്‍ ബോയ് ആയി മാറിയിരിക്കുകയാണ്.

അതെസമയം മറ്റൊരു മലയാളി താരം പ്രശാന്തിന്റെ താരമൂല്യം 175000 യൂറോയാണ്. മുഹമ്മദ് റാക്കിബും ഇതേതാരമൂല്യമുളള താരമാണ്. ഒറ്റസീസണ്‍ കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായി മാറിയ ജെസലിന്റെ മൂല്യമാകട്ടെ 150000 യൂറോയാണ്. അരങ്ങേറ്റ സീസണില്‍ നിന്നും മൂന്നരട്ടി തുക വാഗ്ധാനം ചെയ്താണ് ജസലിനെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയത്.

ഹോളിചരണ്‍ നെസ്റി (125000 യൂറോ), ജാക്സണ്‍ സിംഗ് (125000 യൂറോ), സാമുവല്‍ (100000 യൂറോ), രാഹുല്‍ കെപി (100000 യൂറോ) എന്നിങ്ങനെയാണ ബ്ലാസ്റ്റേഴ്സിലെ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ താരമൂല്യം. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഡോട്ട് കോ ഡോട്ട് ഇന്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.