എടികെ മാത്രമല്ല, സഹലിനെ റാഞ്ചാന്‍ വിദേശ ക്ലബുകളും
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക സമ്മാനിച്ച് സഹലിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുളള വാര്‍ത്തകള്‍. മലയാളികളുടെ സ്വന്തം മെസ്യൂട്ട് ഓസില്‍ സഹല്‍ അബ്ദുള്‍ സമദിനെ റാഞ്ചാന്‍ ക്ലബ്ബുകള്‍ വട്ടമിട്ടു പറക്കുന്നതായാണ് വാര്‍ത്തകള്‍.
സഹലിനെ യുഎഇ ഫസ്റ്റ് ഡിവിഷന്‍ ടീമുകളാണ് ലക്ഷ്യം വെക്കുന്നത്. സ്വപ്നതുല്യമായ ഓഫറുമായി താരത്തെ യുഎഇയില്‍ എത്തിക്കാനാണ് ടീമുകളുടെ ലക്ഷ്യം. കൂടാതെ എടികെയും സഹലിനായി വലവിരിക്കുന്നുണ്ടെന്നാണ് സൂചന. വിവിധ ബംഗാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഎസ്എല്‍ വിജയികളായ എ ടി കെ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാനുമായി ലയിച്ചതോടെ വലിയ ട്രാന്‍സ്ഫറുകള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇതില്‍ സഹല്‍ ഉള്‍പ്പെടുമോയെന്നാണ് മലയാളി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത. ഈ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ സഹലിന് അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും അടുത്ത സീസണിലും സഹലിനെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയിരുന്നു. സഹല്‍ ബ്ലാസ്റ്റേഴ്സ് ഉപേക്ഷിക്കില്ലെന്ന് തന്നെയാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ സീസണില്‍ ഷറ്റോരുക്ക് കീഴില്‍ സഹല്ലിന് അവസരങ്ങള്‍ കുറവായിരുന്നു. എപ്പൊ സഹലിനെ കളിപ്പിക്കും എന്നതായിരുന്നു സീസണ്‍ തുടക്കം മുതല്‍ ആരാധകര്‍ ഉന്നയിച്ച ചോദ്യ്ം. എന്നാല്‍ സഹല്‍ ആദ്യ ഇലവനില്‍ എത്താന്‍ കുറച്ച് സമയം എടുക്കും എന്നായിരുന്നു ഷറ്റോരി പറഞ്ഞിരുന്നത്.
പിന്നീട് സീസണ് ശേഷം സഹലിനെ ഷറ്റോരി തള്ളി പറയുകയും ചെയ്തിരുന്നു. ആത്മര്‍ത്ഥതയില്ലാത്ത കളിക്കാരനാണ് സഹലെന്നാണ് ഷറ്റോരി പറഞ്ഞത്.