സഹല്‍ ചേത്രിയേക്കാള്‍ മികച്ച താരം, യൂറോപ്പില്‍ കളിക്കാന്‍ കഴിവുളളവന്‍, അമ്പരപ്പിച്ച് വികൂന വീണ്ടും

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരമായ സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയേക്കാള്‍ മികച്ച താരമാണെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂന. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വികൂന സഹലിനെ ഛേത്രിയേക്കാള്‍ മികച്ച താരമായി വിലയിരുത്തിയത്.

ഇന്ത്യയില്‍ നിന്ന് യൂറോപ്പില്‍ കളിക്കാന്‍ സാധ്യതയുളള കളിക്കാരെ പറ്റി ചോദിച്ചപ്പോഴാണ് വികൂന സഹലിനെ ഛേത്രിയുമായി താരതമ്യം ചെയ്തത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കു പ്രയാസകരമാണെന്ന് പറഞ്ഞ വികൂന രണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പേരെടുത്ത് പ്രശംസിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ നംഗാമ നോര്‍ദ, സഹല്‍ അബ്ദു സമദ് എന്നിവരെയാണ് വികൂന സൂചിപ്പിച്ചത്. നോര്‍ദെ മികച്ച ടെസ്‌നിക്കും, ടാക്റ്റിക്കും, ഇന്റലിന്റും സ്മാര്‍ട്ടുമായ താരമാണെന്ന് വികൂന പറഞ്ഞു.

പിന്നീടായിരുന്നു വികൂനയുടെ സഹല്‍-ഛേത്രി താരതമ്യം. ഇന്ത്യയില്‍ എല്ലാവരും പറയുന്നത് സുനില്‍ ചേത്രിയാണ് മികച്ച കളിക്കാരനെന്നാണെന്ന് വികൂന പറയുന്നു. എന്നാല്‍ ഛേത്രി ‘ബെസ്റ്റ്’ കളിക്കാരന്‍ മാത്രമാണെന്നും സഹല്‍ ‘ഗ്രേറ്റസ്റ്റ്’ കളിക്കാരനാണെന്നും വികൂന വിലയിരുത്തുന്നത്. സഹല്‍ അബ്ദുല്‍ സമദ് വ്യത്യസ്തനായ കളിക്കാരനാണെന്ന് പറയുന്ന വികൂന അദ്ദേഹം ഭാവനാത്മകമായി കളിക്കുന്നവനും വിഷനുളളതും മികച്ച ത്രൂ പാസുകള്‍ നല്‍കുന്ന താരവുമാണെന്നും കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെത്തും മുമ്പ് ക്രെയേഷ്യ, ലിത്വാനിയ, കുവൈത്ത്, അമേരിക്ക എന്നിവിടങ്ങളിലെ ക്ലബുകളില്‍ നിന്നും ഓഫര്‍ ഉണ്ടായിരുന്നെന്ന് പറയുന്ന വികൂന ഇന്ത്യ തിരഞ്ഞെടുത്തത് തന്റെ ജീവിതത്തിലെ ശരിയായ തീരുമാനമായിരുന്നെന്നും കൂട്ടിചേര്‍ത്തു.

You Might Also Like