സഹലില്‍ ഷറ്റോരി കാണുന്ന കുറവുകള്‍ ഇവയാണ്‌

Image 3
FootballISL
ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ശ്രദ്ധേയമായ താരങ്ങളിലൊരാളായിരുന്നു മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്. ലീഗില്‍ ബ്ലാസ്റ്റേഴ്സ് ഇഴഞ്ഞപ്പോഴും സഹല്‍ കിട്ടിയ അവസരങ്ങളില്‍ മൈതാനത്ത് തന്റെ മുദ്രപതിപ്പിച്ചു. എന്നാല്‍ പലപ്പോഴും ആരാധകരെ പോലും അമ്പരപ്പിച്ച് കൊണ്ട് സൈഡ് ബെഞ്ചിലായിരുന്നു സഹലിന്റെ സ്ഥാനം അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമാണ് സഹല്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചതത്. എന്നാല്‍ സഹലിന് സംഭവിച്ചതെന്തെന്നും എന്തുകൊണ്ടാണ് സഹലിന് കൂടുതല്‍ അവസരം നല്‍കാതിരുന്നതെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി. സഹലില്‍ കണ്ടത് ആത്മാര്‍ത്ഥയില്ലായിമയും കഠിനാധ്വാനം ചെയ്യാനുളള വൈമനസ്യവുമായിരുന്നെന്ന് ഷറ്റോരി പറയുന്നു. ഇതാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച മധ്യനിരതാരമാാക്കാമെന്ന താന്‍ വാക്കുതന്ന സഹലിനെ അവഗണിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഷറ്റോരി വെളിപ്പെടുത്തുന്നു. ‘സഹലിനെ കളിപ്പിക്കാതിരുന്നത് അദ്ദേഹം അലസ കാട്ടുന്നത് കൊണ്ടായിരുന്നു, ഒരു കളിക്കാരന്‍ ആയാല്‍ എവിടെ കളിക്കുന്നു എന്നതൊന്നും അല്ല വിഷയം ഒരു വ്യവസ്ഥ ആവശ്യപ്പെടുന്നത് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടോ എന്നതാണ്. എന്നാല്‍ സഹലിനത് ആകുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ പോലും സഹല്‍ അങ്ങനെയാണ്’ ഷറ്റോരി പറഞ്ഞു. സീസണില്‍ അവസാന മത്സരങ്ങളിലെ സഹലിന്റെ പ്രകടനം ഭേദമായിരുന്നു എന്നും യുവതാരങ്ങള്‍ക്കുണ്ടാകുന്ന ഈ അലസത മാറ്റിയെടുക്കാന്‍ കഴിയുന്നതാണെന്നും ഷറ്റോരി നിരീക്ഷിക്കുന്നു