സഹലിനും രാഹുലിനും ‘ലൈഫ് ലോംഗ്’ കരാര്‍, ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് മലയാളി യുവതാരങ്ങളായ സഹല്‍ അബ്ദുല്‍ സമദിനും കെപി രാഹുലിനും ദീര്‍ഘകാല കരാര്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. സഹലുമായുളള കരാര്‍ 2025 വരെയാണ് നീട്ടിയിരിക്കുന്നത്. പവലിയന്‍ എന്‍ഡ് ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹലിനെ കൂടാതെ കെപി രാഹുലുമായുളള കാരാര്‍ കൂടി നേരത്തേതില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കുവിന് മൂന്ന് വര്‍ഷത്തെ കരാറും കേരള ബ്ലാസ്‌റ്റേഴ്‌സ് നീട്ടി നല്‍കിയിരുന്നു.

നിലവില്‍ ബ്ലാസ്റ്റേഴ്സുമായി 2022 വരെ കരാറുളള താരമാണ് സഹല്‍. ഇതാണ് മൂന്ന് വര്‍ഷം കൂടി നീട്ടി 2025 വരെ ആക്കിയിരിക്കുന്നത്. അതെസമയം കരാര്‍ വിഷദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സഹലിനേയും രാഹുലിനേയും കൂടാതെ നിരവധി ഇന്ത്യന്‍ യുവതാരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകകന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഏറ്റവും താരമൂല്യമുളള കളിക്കാരനാണ് നിലവില്‍ സഹല്‍. സഹലുമായി 2025 വരെ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരം വരും വര്‍ഷങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റര്‍ ബോയ് ആകും എന്നുറപ്പായി.

വേഗതകൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനെ അമ്പരപ്പിക്കുന്ന താരമാണ് മലയാളി താരം കെപി രാഹുല്‍. ഇരുപാര്‍ശ്യങ്ങളിലും കളിക്കാന്‍ കഴിവുളള താരമായ രാഹുലിന് 20 വയസ്സാണ്. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് തൃശൂര്‍ സ്വദേശി കൂടിയായ രാഹുല്‍.