സഹലിന്റെ ആ പ്രഖ്യാപനത്തിന് പിന്നിലെന്ത്?, വെളിപ്പെടുത്തല്‍

Image 3
FootballISL

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ സഹലിന്റെ ട്വീറ്റ് ട്രാന്‍സ്ഫറിനെ കുറിച്ചല്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുലാനോയുടെ വെളിപ്പെടുത്തല്‍ ആ ട്വീറ്റ് ട്രാന്‍സ്ഫറിനെ കുറിച്ചല്ലെന്നും സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോട്‌സ് ലേഖകനായ മാര്‍ക്കസ് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ട് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന്റെ ട്വീറ്റ് മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്ത് വന്നത്. നാളെ (ബുധാനാഴ്ച്ച) ഉച്ചക്ക് 12 മണിയ്ക്ക് ലൈവിലൂടെ വലിയൊരു പ്രഖ്യാപനമുണ്ടെന്ന് സൂചിപ്പിച്ചാണ് സഹല്‍ തന്റെ ചിത്രമടക്കം ട്വീറ്റ് ചെയ്തത്. സഹലിന്റെ ഏജന്റായ ഇന്‍വെന്റിറ്റീവ് സ്പോട്സും ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

https://www.facebook.com/sahalofficial/posts/2974347942600318

ഇതോടെ ബ്ലാസ്റ്റേഴ്സ് ആരധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സഹല്‍ ബ്ലാസറ്റേഴ്സ് വിടുകയാണോ എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക. എന്നാല്‍ അത് സംഭവിക്കില്ലന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. പകരം ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിലെത്തിയെന്നോ പരസ്യത്തിന്റെ പ്രമോഷനോ മറ്റോ ആയിരിക്കും ആ പ്രഖ്യാപനമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

നിലവില്‍ ബ്ലാസ്‌റ്റേഴ്‌സുമായി 2022 വരെ കരാറുളള താരമാണ് സഹല്‍. ജിങ്കന്‍ ക്ലബ് വിട്ടതോടെ സഹലാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റര്‍ ബോയ്.

നേരത്തെ സഹല്‍ ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. എടികെയിലേക്കോ അറബ് ക്ലബുകളിലേക്കോ ആയിരിക്കും സഹല്‍ പോകുക എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് നിഷേധിച്ച് സഹല്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സഹലിനെ പ്രശംസകൊണ്ട് മൂടി പുതിയ കോച്ച് കിബു വികൂനയും രംഗത്തെത്തിയിരുന്നു. ഛേത്രിയേക്കാള്‍ മികച്ച താരമാണ് സഹലെന്നുവരെ വികൂന പറഞ്ഞിരുന്നു. ഇതിനിടെ എന്ത് വിലകൊടുത്തും സഹലിനെ ബംഗളൂരുവിലെത്തിക്കുമെന്ന് ബംഗളൂരു ക്ലബ് ഉടമ ജിന്‍ദാലും പറഞ്ഞിരുന്നു. ഏതായാലും എന്താണ് സഹലിന്റെ വലിയ പ്രഖ്യാപനമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.