; )
ഇന്‍സ്റ്റഗ്രാമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി അണിഞ്ഞ ഒരു ചിത്ര പോസ്റ്റ് ചെയ്ത സഹലിന് ഓര്‍മ്മയുളളു. ഇപ്പോള്‍ ആ ചിത്രം ലോകവ്യപകമായി തന്നെ വൈറലായി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം.
സാക്ഷാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ പേജില്‍ വരെ ആ ചിത്രം ഇടംപിടിച്ചു എന്നറിയുമ്പോഴാണ് സഹല്‍ പോലും കരുതാത്ത താരത്തിന്റെ റീച്ച് എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നത്. പതിനായിരകണക്കിന് പേരാണ് ഇപിഎല്‍ ഒഫാഷ്യല്‍ പേജിലെ സഹലിന്റെ ആ ചിത്രത്തിന് മാത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
നേരത്തെ സഹലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും അവരുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയും രംഗത്തെത്തിയിരുന്നു. ആ അമ്പരപ്പ് മാറും മുമ്പാണ് സഹലിന്റെ ചിത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ പേജും ഏറ്റെടുത്തിരിക്കുന്നത്.
രണ്ട് ലക്ഷത്തോള ലൈക്കുകളാണ് സഹലിന്റെ ഈ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് മാത്രം ലഭിച്ചത്. അഗ്യൂറോയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും കമന്റിന് ഇരുപതിനായിരത്തിലേറെ ലൈക്കുകളും ലഭിച്ചു.
സഹലിന് ലോകഫുട്ബോളില്‍ തന്നെ ലഭിച്ച റീച്ചിന്റെ മറ്റൊരു ഉദാഹരമായി മാറി ഈ സംഭവം. നേരത്തെ സഹലിനെ പ്യൂമ അവരുടെ അഗോള അമ്പാസിഡറായി തിരഞ്ഞെടുത്തിരുന്നു. വെറും 22 വയസ്സിനുളളില്‍ ലോകവ്യാപകമായി തന്നെ തന്റെ പേര് രേഖപ്പെടുത്താന്‍ സഹലിന് കഴിഞ്ഞിരിക്കുന്നു.
നേരത്തെ 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്സ് കരാര്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ക്ലോസും സഹലിന്റെ പേരിലാണ്. 12 കോടിരൂപയാണ് സഹലിനെ കരാറിന് മുമ്പ് ബ്ലാസ്റ്റേഴ്സില്‍ നിന്നും സ്വന്തമാക്കണമെങ്കില്‍ മറ്റ് ക്ലബുകള്‍ക്ക് മുടക്കേണ്ടി വരുക.