സഹലിനെ ഉറ്റുനോക്കി മാഞ്ചസ്റ്റര്‍ സിറ്റി, ഇഷ്ടംപറഞ്ഞ് അഗ്യൂറോ
ഇന്ത്യയിലെ ഏറ്റവും പ്രധാന ഫുട്‌ബോള്‍ താരമായി ഇതിനോടകം മാറി കഴിഞ്ഞ കളിക്കാരനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സഹലിനെ ലോകം ഉറ്റുനോക്കുന്നു എന്നതിന് തെളിവയി മാറി കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഇന്‍സറ്റഗ്രാം ചിത്രം.
ലോകപ്രശസ്ത ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി അണിഞ്ഞ തന്റെ ചിത്രമാണ് സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ കമന്റായി സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അവരുടെ സൂപ്പര്‍ താരം അഗ്യൂറോയും എത്തിയതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.
https://www.instagram.com/p/CEZQbGSFM_e/
രണ്ട് ലക്ഷത്തോള ലൈക്കുകളാണ് സഹലിന്റെ ഈ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് മാത്രം ലഭിച്ചത്. അഗ്യൂറോയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും കമന്റിന് ഇരുപതിനായിരത്തിലേറെ ലൈക്കുകളും ലഭിച്ചു.
സഹലിന് ലോകഫുട്‌ബോളില്‍ തന്നെ ലഭിച്ച റീച്ചിന്റെ മറ്റൊരു ഉദാഹരമായി മാറി ഈ സംഭവം. നേരത്തെ സഹലിനെ പ്യൂമ അവരുടെ അഗോള അമ്പാസിഡറായി തിരഞ്ഞെടുത്തിരുന്നു. വെറും 22 വയസ്സിനുളളില്‍ ലോകവ്യാപകമായി തന്നെ തന്റെ പേര് രേഖപ്പെടുത്താന്‍ സഹലിന് കഴിഞ്ഞിരിക്കുന്നു.
നേരത്തെ 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ക്ലോസും സഹലിന്റെ പേരിലാണ്. 12 കോടിരൂപയാണ് സഹലിനെ കരാറിന് മുമ്പ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും സ്വന്തമാക്കണമെങ്കില്‍ മറ്റ് ക്ലബുകള്‍ക്ക് മുടക്കേണ്ടി വരുക.