കീപ്പര്‍മാരോട് നിങ്ങളെന്താണ് കാണിക്കുന്നത്, ടീം ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സാഹ

Image 3
CricketTeam India

ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കുന്നില്ല എന്ന ആരോപണവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ.
വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പിംഗിലെ മികവിനേക്കാള്‍ ബാറ്റ്സ്മാന്‍ എന്ന നിലയിലെ മികവാണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് സാഹ ആരോപിക്കുന്നു.

‘നമ്മള്‍ വിക്കറ്റ് കീപ്പര്‍മാരെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യണം. ഇതുവരെ അങ്ങനെ സംഭവിക്കുന്നത് കാണുന്നില്ല. ക്രിക്കറ്റിലെ പ്രധാന്യം അര്‍ഹിക്കുന്ന വിഭാഗമാണ് വിക്കറ്റ് കീപ്പിംഗും. ആ ചര്‍ച്ച ഉയര്‍ന്ന് വരുന്നില്ല. ഇപ്പോള്‍ നമ്മള്‍ കീപ്പര്‍-ബാറ്റ്സ്മാന്‍ എന്നതിനേക്കാള്‍ ബാറ്റ്സ്മാന്‍-കീപ്പര്‍ എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്, അത് ശരിയല്ല’ സാഹ പറഞ്ഞു.

പതിമൂന്ന് വയസുകാരനായ വിക്കറ്റ് കീപ്പര്‍ എങ്ങനെയാണ് ശ്രദ്ധ നേടുക? റണ്‍സ് കണ്ടെത്തിയാണ് അവനത് സാധിക്കുക. ജൂനിയര്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച നാല് ക്യാച്ച് എടുത്താല്‍ അവന്റെ പേര് മാധ്യമങ്ങളില്‍ വരില്ല. റണ്‍സ് കണ്ടെത്തണം. റണ്‍സ് കണ്ടെത്തുന്ന വിക്കറ്റ് കീപ്പര്‍മാരെ പിന്തുണക്കുന്ന സമ്പ്രദായമാണ് നമ്മുടേത്’ സാഹ പറയുന്നു.

ആ സമ്പ്രദായത്തിന് മാറ്റം വരിക ബുദ്ധിമുട്ടാണ്. എന്നാല്‍ വിക്കറ്റിന് പിന്നിലെ അവരുടെ കഴിവ് കാണിക്കുന്ന കീപ്പര്‍മാരേയും നമ്മള്‍ പിന്തുണയ്ക്കണമെന്നും സാഹ കൂട്ടിചേര്‍ത്തു.