മലാഗ നായകന്‍ അര്‍മദു സാദിക്കു ക്ലബ് വിട്ടു,ഇനിയെങ്ങോട്ട്?
മലാഗ നായകനും സൂപ്പര്‍ താരവുമായ അര്‍മണ്ടോ സാദിക്കു ക്ലബ് വിട്ടു. 29കാരന്‍ ഇനി എങ്ങോട്ടേക്കാള് പോകുന്നതെന്ന് വ്യക്തമല്ല. നേരത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് ആടക്കം നിരവധി ഐഎസ്എല്‍ ക്ലബുകളുമായി ചര്‍ച്ച നടത്തിയ താരമാണ് സാദിക്കു.
മലാഗ ക്ലബ് പ്രസിഡന്റിനും സഹതാരങ്ങള്‍ക്കും മാനേജുമെന്റിനും നന്ദി പറയുന്നതായി പറയുന്ന ഈ അല്‍ബേനിയന്‍ താരം സ്പാനിഷ് ക്ലബ് എന്നും ഹൃദയത്തിലുണ്ടാകുമെന്നും പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍മദു ക്ലബ് വിടുന്നതായി അറിയിച്ചത്.
https://www.instagram.com/p/CD845n4s_M9/
ഗ്രീക്ക് സൂപ്പര്‍ ക്ലബ് ആരിസിലേക്കാണ് സാദിക്കും കൂടുമാറുന്നതെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. സാദിക്കുവിനെ ആരിസിലേക്ക് സ്വാഗതം നിരവധി ആരധകര്‍ രംഗത്തെത്തിയിട്ടുണ്ട്്.
നിലവില്‍ അഞ്ച് കോടിയോളം രൂപ മാര്‍ക്കറ്റ് വാല്യൂ ഉളള താരമാണ് അര്‍മാണ്ടോ. അല്‍ബേനിയന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ ഈ മുന്നോറ്റ നിരക്കാരന് 29 വയസ്സാണ് ഇപ്പോഴുളളത്.
മറ്റൊരു സ്പാനിഷ് ക്ലബായ ലെവന്റോയില്‍ നിന്ന് ലോണിലാണ് അര്‍മാണ്ടോ മലാഗയ്ക്കായി കളിക്കുന്നത്. മലാഗയ്ക്കായി 22 മത്സരങ്ങള്‍ ഇതിനോടകം കളിച്ച താരം 10 ഗോളും നേടിയിട്ടുണ്ട്. അല്‍ബേനിയക്കായി 37 മത്സരങ്ങളിലും ഈ താരം ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. 12 അന്താരാഷ്ട്ര ഗോളുകളാണ് സാദിഖു നേടിയിട്ടുളളത്.