എന്റെ സച്ചിനേ, എന്തൊരു മൊഞ്ചാണി സ്‌ട്രൈറ്റ് ഡ്രൈവിന്, അതും ഈ പ്രായത്തില്‍

മനു ശശിധരന്‍

1983 സിനിമയിലെ ഒരു രംഗം

അനൂപ് മേനോന്‍ ജോജു നോട് പറയുന്ന ഡയലോഗ് :

‘മോനേ ഡേവിഡ് നമ്മുടെ നാട്ടില്‍ ചില വിമര്‍ശകന്മാര്‍ ഉണ്ട്, സച്ചിന്‍ ഫ്‌ലോപ്പ്…….എടാ മൂക്കുകുത്തി നിന്നാല്‍ പോലും ഈ ലെജന്‍ഡ്‌സ് ന്റെ ഒന്നും കാലു കഴുകി കുടിക്കാനുള്ള ലെവല്‍ ഇവനൊന്നും എത്തില്ല,

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ 40 വയസ്സ് 30 വര്‍ഷം കൂടി കഴിഞ്ഞാല്‍ അങ്ങേര്‍ക്ക് 70 വയസ്സ്, ഏഴു പത്താമത്തെ വയസില്‍ അങ്ങേര്‍ കളിക്കാന്‍ പോകുന്ന സ്‌ട്രൈറ്റ് ഡ്രൈവ് നീ നിന്റെ ആയകാലത്ത് കളിച്ചിട്ട് ഉണ്ടാകുമോ നീ ഡേവിഡ് ?’

ആ ഡയലോഗ് ശരിവെക്കുന്ന രീതിയിലുള്ള ഒരു ഷോട്ട് ആണ് ഈ പ്രായത്തിലും അദ്ദേഹം കളിക്കുന്നത്, സച്ചിന്റെ മൊഞ്ച് ഒന്നും അങ്ങനെ പോകില്ല

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like