എന്ത് പറ്റി ബോള്‍ കണ്ടില്ലേ?, പേടിച്ചു പോയോ?, പിന്നെ സംഭവിച്ചത്

ബിനോയ് വിഎം

ഒരു ഇതിഹാസം ഉണ്ടായിരുന്നു…

ബൗണ്ടറി ലൈനില്‍ നിന്ന് റണ്‍ അപ്പ് എടുത്ത് വന്നു 150 km സ്പീഡില്‍ ഒരു Length ബൗണ്‍സര്‍.

സെവാഗ് ബോള്‍ ലീവ് ചെയ്തു.

ഓടി ക്രീസിന്റെ അടുത്ത് വന്ന് അക്തര്‍ സെവാഗിനോട്: ‘എന്ത് പറ്റി ബോള്‍ കണ്ടില്ലേ ? അതോ പേടിച്ചുപോയോ?’

സെവാഗ് പറഞ്ഞു : ‘കുറച്ച് ക്ഷമിക്കൂ.. നിങ്ങള്‍ മികച്ച ബൗളര്‍ ആണ് അടുത്ത ബൗളില്‍ ക്രീസില്‍ വരുന്ന ആ ചെറിയ മനുഷ്യന് നേരെ ഇതേ ബോള്‍ ഒന്നു കൂടി എറിയൂ… എന്നിട്ട് നമുക്ക് സംസാരിക്കാം’…

അടുത്ത ബോള്‍ എറിയാന്‍ അഖ്തര്‍ കൂടുതല്‍ റണ്‍ അപ്പ് എടുക്കാന്‍ തയ്യാറായി……

കൊടുങ്കാറ്റു പോലെ അഖ്തര്‍ ഓടി അടുത്തു……

ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യന്‍ ക്രീസില്‍ നിന്നു………..

പിച്ചിന്റെ നടുവില്‍ കുത്തി വന്ന ആ പന്ത് നേരെ പോയത് ഗാലറിയിലേക്ക്…………..

കമന്ററി ബോക്‌സില്‍ : ‘ha…..ha no wonder… little master take the ball to a flight and landed safely… what a shot….shoaib can’t believe…upper cut………’

കാണികളൊക്കെ ഇരുന്നിടത്തിന്ന് എഴുന്നേറ്റു……

നോണ്‍ സ്‌ട്രൈക്കര്‍ എന്റില്‍ നിന്ന സെവാഗ് ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ….

കാരണം ആ ബൗളിന്റെ വേഗത 155 km ആയിരുന്നു!

അവിടെ സംഭവിച്ചത് ഒന്നും അറിയാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആ ചെറിയ മനുഷ്യന്‍ വീണ്ടും ബാറ്റിംഗ് തുടര്‍ന്നു…

ഗ്യാലറിയില്‍ പതിവ് മുഴക്കം ‘സച്ചിന്‍……. സച്ചിന്‍ ‘

ക്രിക്കറ്റ് മൈതാനത്ത് ആ മുഴക്കം നിലച്ചിട്ട് ഇന്നേക്ക് 2625 ദിവസം……..

we miss you Master…….. We love you

one & only emotion ‘ Sachin Tendulkar_10 ‘……………

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like