സച്ചിന്‍ സെഞ്ചുറി നേടിയാല്‍ ഇന്ത്യ തോല്‍ക്കുമോ?, മറക്കപ്പെട്ട സത്യങ്ങള്‍

ശരത് കടല്‍മഞ്ഞന്‍

സച്ചിന്‍ ഏകദിനത്തില്‍ നേടിയ 49 സെഞ്ചുറികളില്‍ 14 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യന്‍ ടീം തോല്‍വിയണിഞ്ഞിട്ടുള്ളത് .ടെസ്റ്റിലാണെങ്കില്‍ 51 സെഞ്ചുറികളില്‍ തോല്‍വിയണിഞ്ഞത് വെറും, 11 മത്സരങ്ങളില്‍ മാത്രം…

ഇനി തോറ്റ മത്സരങ്ങളില്‍ സച്ചിന്‍ നേടിയ സെഞ്ചുറിയും അടുത്ത ഇന്ത്യന്‍ ടോപ് സ്‌കോറെര്‍ ആ ഇന്നിങ്‌സില്‍ ആരാണെന്നും നോക്കാം…

ടെസ്റ്റ്

114 ഓസ്‌ട്രേലിയ – കിരണ്‍ മോറെ 43
122ഇംഗ്ലണ്ട് – സഞ്ജയ് മഞ്ജരേക്കര്‍ 18
169 ദക്ഷിണാഫ്രിക്ക – അസറുദ്ധീന്‍ 115
177 ഓസ്‌ട്രേലിയ – സിദ്ധു 74
113 ന്യൂസിലന്‍ഡ് – അസറുദ്ധീന്‍ 48
136 പാക്കിസ്ഥാന്‍ – നയന്‍ മോങ്കിയ 52
116 ഓസ്‌ട്രേലിയ –  ഗാംഗുലി 31
155് ദക്ഷിണാഫ്രിക്ക –  വീരേന്ദര്‍ സെവാഗ് 105
154*്‌ െഓസ്‌ട്രേലിയ – ലക്ഷ്മണ്‍ 109
100 ദക്ഷിണാഫ്രിക്ക –  ഹര്‍ഭജന്‍ സിംഗ് 39
111 ദക്ഷിണാഫ്രിക്ക – ധോണി 90

ഏകദിനം

137 ശ്രീലങ്ക – അസറുദ്ധീന്‍ 72
100 പാക്കിസ്ഥാന്‍ – സഞ്ജയ് മഞ്ജരേക്കര്‍ 42
110 ശ്രീലങ്ക – അസറുദ്ധീന്‍ 58
143ഓസ്‌ട്രേലിയ – നയന്‍ മോങ്കിയ 35
101ശ്രീലങ്ക – റോബിന്‍ സിംഗ് 39
146 സിംബാവെ – സഹീര്‍ ഖാന്‍ 32*
101 ദക്ഷിണാഫ്രിക്ക – 128 സൗരവ് ഗാംഗുലി
141 പാക്കിസ്ഥാന്‍ – എക്‌സ്ട്രാസ് 38
123 പാക്കിസ്ഥാന്‍ – ധോണി 47
100 പാക്കിസ്ഥാന്‍ – ഇര്‍ഫാന്‍ പത്താന്‍ 68
141 വെസ്റ്റ് ഇന്‍ഡീസ് – ഇര്‍ഫാന്‍ പത്താന്‍ 64
175 ഓസ്‌ട്രേലിയ – സുരേഷ് റൈന 59?
111 ദക്ഷിണാഫ്രിക്ക – സെവാഗ് 73
114? ബംഗ്ലാദേശ് – വിരാട് കോലി 66

25 സെഞ്ചുറി പ്രകടനങ്ങള്‍ നടത്തിയ അതെ ഇന്നിങ്‌സില്‍ മറ്റൊരാള്‍ സെഞ്ചുറി നേടിയ അവസരം നാലുതവണ,,, സച്ചിന്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ മറ്റൊരു താരവും 50ല്‍ കൂടുതല്‍ റണ്‍സ് നേടാത്ത ചരിത്രവും 11തവണ, എന്തിനേറെ എക്‌സ്ട്രസ് രണ്ടാമത്തെ ടോപ് സ്‌കോറെര്‍ ആയി വന്നില്ലേ,,,

ബൗളെര്‍മാരായ സഹീറും, ഇര്‍ഫാനും, ഹര്‍ഭജനും വരെ ടോപ് സ്‌കോറെര്‍ ലിസ്റ്റില്‍ വന്നു…

ഇന്ത്യയുടെ വിശ്വസ്തനായ രാഹുല്‍ ദ്രാവിഡ് പോലും സച്ചിന്‍ ഇത്രത്തോളം മികച്ച പ്രകടനം നടത്തിയിട്ടും തോല്‍വിയറിഞ്ഞ മത്സരങ്ങളില്‍ ഒരു അര്‍ദ്ധ ശതകം പോലും നേടാന്‍ സാധിച്ചില്ല എന്നത് കൗതുകകരം… !

സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് അസറുദ്ധീന്‍ എന്നിവര്‍ മാത്രമാണ് സച്ചിന്‍ സെഞ്ചുറി നേടി തോറ്റ ഇന്നിങ്സുകളില്‍ സെഞ്ചുറി നേടിയ താരങ്ങള്‍…

വിമര്‍ശകര്‍ നെഞ്ചിലേറ്റി കൊട്ടിഘോഷിക്കപെടുന്ന ഒരു ഇന്നിങ്സാണ് സച്ചിന്റെ നൂറാം സെഞ്ച്വറി,,, 2??8??9??റണ്‍സ് ബംഗ്ലാദേശ് എന്ന ചെറിയ ടീമിനെതിരെ പ്രതിരോധിക്കാന്‍ സാധികാത്ത ബൗളര്‍മാരെ വിമര്ശകരുടെ കണ്ണില്‍ നിന്നും സച്ചിന്റെ സെഞ്ച്വറി രക്ഷകനായി അവതരിച്ചു…

എങ്കില്‍ ഒന്നുകൂടി ഓര്‍ത്തോളൂ, അതിനേക്കാള്‍ തുഴഞ്ഞ ഇന്നിംഗ്‌സ് സച്ചിന്‍ കളിച്ചിട്ടുണ്ട് ശ്രീലങ്കക്കെതിരെ 140പന്തുകളില്‍ 101റണ്‍സ്,, ദക്ഷിണാഫ്രിക്കക്കെതിരെ 143പന്തുകളില്‍ 99 റണ്‍സ്,,, ഇതിന്റെയൊന്നും പുറകില്‍ പോവല്ലേ, വിമര്‍ശിക്കാന്‍ തക്കവണ്ണം ഒരു കണിക പോലും സച്ചിന്‍ അവിടെ ബാക്കി വച്ചിട്ടില്ല…

ഇനിയും വിമര്‍ശിക്കുവാന്‍ ഇറങ്ങുമ്പോള്‍ ഈ പറയുന്ന നാലു ഇന്നിങ്സുകള്‍ ഒന്ന് ഓര്‍ക്കുക എന്നിട്ട് വിമര്‍ശിക്കുക
1999ല്‍ പാക്കിസ്ഥാനെതിരെ 136, 1998ല്‍ ഓസ്‌ട്രേലിയക്കെതിരെ 143, 2004ല്‍ പാക്കിസ്ഥാനെതിരെ 141, 2009ല്‍ ഓസ്‌ട്രേലിയക്കെതിരെ 175, ഈ ഇന്നിങ്സുകളില്‍ എല്ലാം ഇന്ത്യയും മറ്റുള്ള ടീമുകളും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം സച്ചിന്‍ മാത്രമാണ്… !

2001ല്‍ സിംബാവെക്കെതിരെ തോറ്റ മത്സരത്തില്‍ സച്ചിന്‍ നേടിയ സ്‌കോര്‍ 146,,, ഒലോന്‍കയെ സഹീര്‍ നാലു സിക്‌സര്‍ പറത്തിയില്ലായിരുന്നുവെങ്കില്‍ മറ്റൊരാള്‍ പോലും 25ല്‍ കൂടുതല്‍ റണ്‍സ് നേടുമായിരുന്നില്ല,,, അപ്പോഴും സച്ചിന്‍ നേടിയ റണ്‍സിന്റെ നാലില്‍ ഒരുഭാഗം പോലും ആയിട്ടില്ല എന്നതും കൗതുകകരം… !

പിന്നെ ഏകദിനത്തില്‍ ടൈ ആയ ഒരു മത്സരം കൂടി ബാക്കിയുണ്ട്,, ടെസ്റ്റ് ആയതിനാല്‍ സമനില മത്സരങ്ങളെ കുറിച്ച് പറയുന്നില്ല…

ആകെ നേടിയ നൂറു സെഞ്ചുറികളില്‍ തോല്‍വിയില്‍ കലാശിച്ചത് വെറും 25എണ്ണം,, ശതമാനകണക്കെടുത്താല്‍ നാലില്‍ ഒരു ഭാഗം മാത്രം,,, പലര്‍ക്കും 2??5??കരിയര്‍ സെഞ്ചുറി പോലും ഇല്ല എന്ന വസ്തുത സൗകര്യപൂര്‍വം ഇവിടെ മറക്കുന്നു…

ഇതിനെല്ലാം ഒരു പരിധി വരെ മാധ്യമങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്,, സച്ചിന്‍ സെഞ്ചുറി ഇന്ത്യക്കു തോല്‍വി എന്നാണല്ലോ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട് . വിമര്ശകര്‍ വിമര്‍ശനം തുടരുക… സച്ചിന്‍ സെഞ്ചുറി നേടിയാല്‍ ഇന്ത്യ തോല്‍ക്കും.. പക്ഷെ യാഥാര്‍ത്യം അതല്ല

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like