അവന്‍ ലോകോത്തര ഓണ്‍റൗണ്ടറായി മാറും, പ്രവചനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ന്യൂസിലന്‍ഡ് പേസര്‍ കെയ്ന്‍ ജാമിണ്‍സണെ കുറിച്ച് പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെന്‍ഡല്‍ക്കര്‍. കെയ്ല്‍ ജാമിന്‍സന്‍ ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവുമെന്നാണ് സച്ചിന്റെ പ്രവചനം. ഒരു യൂുട്യൂബ് ചാനലിലെ പരിപാടിയ്ക്കിടെയാണ് സച്ചിന്‍ ജാമിസനെ പ്രശംസിച്ചത്.
‘ജാമിസന്‍ മികച്ചൊരു ബൗളറും ന്യൂസീലന്‍ഡിന് നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന നിലയിലേക്കാണ് അവന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള അവന്റെ പ്രകടനം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു’-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
കെയ്ല്‍ ജാമിസന്റെ പ്രത്യേകതയെക്കുറിച്ചും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ‘സൗത്തി,ബോള്‍ട്ട്,വാഗ്‌നര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ബൗളറാണവന്‍. മറ്റുള്ളവര്‍ സ്ലിപ്പിലേക്ക് പോകുന്ന തരത്തില്‍ പന്തിനെ തിരിക്കുമ്പോള്‍ ശരീരത്തിന്റെ നേര്‍ക്കാണ് അവന്റെ പന്തുകളെത്തുന്നത്. പന്തുകളില്‍ വ്യത്യസ്തത വരുത്തുന്നവനാണവന്‍. ഇന്‍സ്വിങ്ങര്‍ എറിയാനും മിടുക്കനാണ്. അവന്റെ സ്ഥിരതയാണ് എനിക്ക് ഏറ്റവും ഇഷ്ടം’-സച്ചിന്‍ പറഞ്ഞു.
ഇന്ത്യയുടെ അവനാസ ന്യൂസീലന്‍ഡ് പര്യടനത്തിലും ജാമിസന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗത്തിലുള്ള പന്തുകളെക്കാള്‍ കൂടുതല്‍ നല്ല ലൈനും ലെങ്തും കാത്ത് പന്തെറിയുന്നു എന്നതാണ് ജാമിസന്റെ സവിശേഷത. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ജാമിസന്റെ അപ്രതീക്ഷിത ബൗണ്‍സുകളും കളിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന തരത്തിലുള്ള പന്തുകളുമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ കുടുക്കിയത്.
എട്ട് ടെസ്റ്റില്‍ നിന്ന് 46 വിക്കറ്റും 42.66 ബാറ്റിങ് ശരാശരിയും ജാമിസന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് ജാമിസന്‍.