ജീവിതത്തിലെ വലിയ രണ്ട് നിരാശകൾ; ഓർത്തെടുത്ത് മാസ്റ്റർ ബ്ലാസ്റ്റർ

Image 3
Team India

ഇതിഹാസതുല്യമാണ് സച്ചിൻ തെണ്ടുൽക്കറുടെ ക്രിക്കറ്റ് ജീവിതം. എന്നാൽ സംഭവബഹുലമായ ഈ കരിയറിന്റെ അവസാനവും നടക്കാതെ പോയ രണ്ട് സ്വപ്‌നങ്ങൾ പങ്കുവെക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ. നേടാനാവാതെ പോയ ഒരു കപ്പോ സെഞ്ചുറിയോ ഒന്നുമല്ല, തന്റെ ബാല്യകാല ഹീറോസ് ആയിരുന്ന രണ്ട് ഇതിഹാസ താരങ്ങൾക്കൊപ്പം കളിക്കാനാവാതെ പോയതാണ് ജീവിതത്തിലെ വലിയ നഷ്ടമായി സച്ചിൻ ഓർത്തെടുക്കുന്നത്.

ഗാവസ്കറിനൊപ്പം കളിക്കാനായില്ല എന്നതാണ് ജീവിതത്തിലെ ആദ്യത്തെ നിരാശ എന്നാണ് സച്ചിൻ പറഞ്ഞത്. ക്രിക്കറ്റർ എന്നനിലയിൽ ​ഗാവസ്കറായിരുന്നു സച്ചിന്റെ ബാറ്റിങ് ഹീറോ. എന്നാൽ സച്ചിൻ അരങ്ങേറ്റം കുറിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുൻപായി ഗവാസ്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

ബാല്യകാല ഹീറോ ആയിരുന്ന വെസ്റ്റ്ഇന്ത്യൻ ഇതിഹാസം വിവിയൻ റിച്ചാർഡ്സനെതിരെ കളിക്കാൻ കഴിയാതെ പോയതും വലിയ നിരാശയായി ഇപ്പോഴും സച്ചിൻ കൊണ്ടുനടക്കുന്നുണ്ട്. കൗണ്ടി ക്രിക്കറ്റിൽ റിച്ചാർഡ്സിന് എതിരായി ബാറ്റേന്തിയിട്ടുണ്ടെങ്കിലും രാജ്യാന്തര മത്സരത്തിൽ ഇരുവരും ഒരുമിച്ച് ഗ്രൗണ്ടിലിറങ്ങിയിട്ടില്ല.