ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്ണനും തമ്പിയും, ഇവര്‍ കാണിച്ച മാസൊന്നും മറ്റാരും കാണിച്ചിട്ടില്ല

ശരത് കാതല്‍മന്നന്‍
ഒരുത്തനോ മലയുടെ കരുത്താണെ മറ്റൊരുത്തനോ ഇടിമിന്നല്‍ കോടിയാണേ,, വലിയവന്‍ കരിമ്പുലിയായാല്‍ ഇളയവന്‍ ഇടയുന്ന നരിയാകും… അന്നനാണെ തമ്പിയാണെ രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണെ
ലോകക്രിക്കറ്റില്‍ ഇത്രക്കും മികച്ച റെക്കോര്‍ഡുകള്‍ സ്വതമാക്കിയ ജോടികള്‍ വളരെ കുറവാണു,,, ഞാന്‍ പറഞ്ഞുവരുന്നത് ഇന്ത്യയുടെ മുത്തുകളായ #സച്ചിന്‍ബഗാംഗുലി സഖ്യത്തെയാണ് അത്രക്കും സംഭവബഹുലമായ കരിയര്‍ രണ്ടുപേര്‍ക്കും…
1994ല്‍ തുടങ്ങിയ ഓപ്പണിങ് സ്ഥാനം റെക്കോര്‍ഡുകള്‍ തകര്‍ക്കുവാന്‍ തുടങ്ങിയെങ്കിലും തനിക്കൊത്ത ഒരു കൂട്ടുകാരനെ കിട്ടുവാന്‍ വിഷമിച്ചിരിക്കുന്ന ഘട്ടം വന്നപ്പോഴാണ് അസറുദീന്റെ അഭാവത്തില്‍ നായകനായി സച്ചിന്‍ അവരോധിച്ചപ്പോള്‍ 1997ല്‍ ഗാംഗുലിയെ കൂടെ കൂട്ടി സച്ചിന്‍ ഓപ്പണിങ് നു ഇറങ്ങിയത് ആദ്യ മത്സരത്തില്‍ തന്നെ 100റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി പുതിയ ഓപ്പണിങ് ജോഡിയെ ലോകക്രിക്കറ്റിലേക്കു പരിചയപ്പെടുത്തി
പിന്നീടങ്ങോട്ട് സുവര്‍ണ കാലഘട്ടമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്,, സച്ചിന്റെ ബാറ്റില്‍ നിന്നോഴുകുന്ന ബൗണ്ടറികളും ഓഫ് സ്റ്റമ്പില്‍ ചെറിയ തലോടല്‍ മൂലം സംഭവിക്കുന്ന ബൗണ്ടറികളും ക്രീസ് വിട്ടിറങ്ങി ഗാംഗുലി നേടിയ സിക്‌സറുകളും അന്നത്തെ ക്രിക്കറ്റ് പ്രേമികളുടെ ഇടനെഞ്ചിലേക്കാണ് പറന്നിറങ്ങിയത്, സച്ചിനും ഗാംഗുലിയും ഒന്നിച്ചുള്ള കൂട്ടുകെട്ട് പലരുടെയും ഉറക്കം കെടുത്തി,, എതിരാളികള്‍ ഇവര്‍ക്കെതിരെ ആയുധമില്ലാതെ പരക്കം പാഞ്ഞു അതിനിടയില്‍ ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും ഇവര്‍ക്കായി വഴിമാറി,,, ഡെസ്മണ്ട് ഹൈന്‍സ് & ഗോള്‍ഡന്‍ ഗ്രീനിഡ്ജ് സഖ്യം പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്താന്‍ ഇരുവര്‍ക്കും അതികം കാലമൊന്നും വേണ്ടിവന്നില്ല..
ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, ഇരട്ട സെഞ്ചുറി എന്നിവ നേടിയ കൂട്ടുകെട്ടായി മാറിയപ്പോള്‍ ടെസ്റ്റിലും റെക്കോര്‍ഡ് അല്ലെങ്കില്‍ പോലും അവര്‍ റണ്‍സ് നേടിക്കൊണ്ട് ആവര്‍ത്തിച്ച് സെവാഗിന്റെ വരവോടു കൂടി ഗാംഗുലി ഓപ്പണിങ് സ്ഥാനം വിട്ടതിനാല്‍ റെക്കോര്‍ഡ് കുറച്ചു കുറഞ്ഞു പോയി ഇല്ലെങ്കില്‍ ഇരുവരും ചരിത്രങ്ങള്‍ മാറ്റി കുറിച്ച് മുന്നോട്ടു പോയേനെ…
ഇരുവരും ഏകദിനത്തില്‍ ഒരേ മത്സരത്തില്‍ സെഞ്ചുറിനേടിയത് മൂന്നുതവണ അതില്‍ എല്ലാത്തിലും 200+കൂട്ടുകെട്ട്,, രണ്ടു തവണ അത് ഓപ്പണിങ് വിക്കറ്റില്‍?? ആദ്യമായി 250+ഓപ്പണിങ് വിക്കറ്റില്‍ നേടിയതും ഇവര്‍ തന്നെ അത് ഇന്ത്യക്കായി ഒരു ഏകദിനമത്സരത്തില്‍ രണ്ടു ഓപ്പണ്‍ര്‍മാരും സെഞ്ച്വറി നേടിയ ആദ്യമത്സരമായി മാറി,,,1998ല്‍ കോകോ കോള കപ്പ് ഫൈനലില്‍ സിംബാവെക്കെതിരെ പത്തു വിക്കറ്റു വിജയം സ്വന്തമാക്കിയപ്പോള്‍ അതും ചരിത്രമായി ആദ്യമായും അവസാനമായും ഒരു ടീം ഫൈനല്‍ 10വിക്കറ്റ് വിജയം കരസ്ഥമാക്കിയ ചരിത്രം
സെവാഗിന്റെ പരിക്ക് മൂലവും 2007 ലോകകപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് വളരെ മാനസിക തകര്‍ച്ച അനുഭവപ്പെട്ട ഇന്ത്യന്‍ ടീമിന് തിരിച്ചു വരാന്‍ മുന്നിട്ടു നില്‍ക്കുവാന്‍ സച്ചിനും ഗാംഗുലിയും തീരുമാനിക്കുകയും തുടര്‍ന്ന് നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ എങ്ങനെയായിരുന്നുവോ അത് വീണ്ടും തെളിയിച്ചു അവര്‍
ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്നു സെഞ്ചുറി കൂട്ടുകെട്ടുകള്‍ അതുപോലെ ആ വര്‍ഷത്തില്‍ രണ്ടുപേരും ആയിരത്തില്‍ കൂടുതല്‍ റണ്‍സ് ?? ഗാംഗുലിക്ക് രണ്ട് ഇന്ത്യന്‍ റെക്കോര്‍ഡും ശതകം നേടാതെ ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം ഏകദിന റണ്‍സ് സ്വന്തമാക്കിയ ഇന്ത്യക്കാരന്‍, പിന്നെ ടെസ്റ്റില്‍ ആദ്യ ഇരട്ട ശതകം നേടുവാന്‍ ഏറ്റവുമധികം വര്‍ഷം കളിച്ച ഇന്ത്യക്കാരന്‍
സച്ചിന്‍ പക്ഷെ 90കളുടെ റെക്കോര്‍ഡുകളും ഫോറുകളുടെ റെക്കോര്‍ഡും നേടിയ വര്‍ഷം ഒടുവില്‍ സച്ചിന്‍ ടെസ്റ്റിലെ ഏറ്റവുമധികം റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് നേടിയ അതെ പരമ്പരയില്‍ ഗാംഗുലി വിരമിക്കുകയും ചെയ്തു…
ഇന്ത്യന്‍ ക്രിക്കറ്റ് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ പല വിഗ്രഹങ്ങളും തകര്‍ന്നടിഞ്ഞു പക്ഷെ ഇന്ത്യന്‍ ജനത കോഴ വിവാദത്തില്‍ ഒരിക്കലും ഉള്‍പ്പെടില്ല എന്ന് ഉറച്ചു വിശ്വസിച്ച രണ്ടു പേരും ഇവരായിരുന്നു
അണ്ണനും തമ്പിയും പോലെ ഒരു വ്യാഴാവട്ടകാലം കളത്തിലും അതിനുശേഷം കളത്തിനു പുറത്തും അതിമനോഹരമായി അവര്‍ കാണിച്ചു തന്നു എന്താണ് അവരുടെ സ്‌നേഹമെന്നു…
199മത് ടെസ്റ്റ് മത്സരം കൊല്‍ക്കത്തയില്‍ നടക്കുന്നതിന് മുന്പായി സച്ചിനെ ആദരിക്കാന്‍ മുന്നോട്ട് വന്ന ഗാംഗുലിയുടെ വാക്കുകള്‍ സച്ചിന്‍ ഇന്ത്യക്ക് ലഭിച്ച ഭാരതരത്‌ന എന്നാണ്
ഇനി ഈ അണ്ണനും തമ്പിയും മത്സരിച്ചു നേടിയ റെക്കോര്‍ഡ്,, മുഴുവനും പരാമര്‍ശിക്കുവാന്‍ സാധ്യമല്ല അത്രക്കുമുണ്ട് ??????
സച്ചിന്‍ 1996-97-98 എന്നീ മൂന്നു തുടര്‍വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റില്‍ ആയിരം റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ അണ്ണനായ ഗാംഗുലി 1997-98-99-2000എന്നീ നാലു തുടര്‍ വര്‍ഷങ്ങളില്‍ ഇതേ നേട്ടം സ്വന്തമാക്കി
അണ്ണനും തമ്പിയും രണ്ടു തവണ 5 വിക്കറ്റ് പ്രകടനം സ്വന്തമാക്കി
ഏകദിന ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവുമധികം സെഞ്ചുറി എന്ന നേട്ടം തമ്പി 1998ല്‍ 9സെഞ്ചുറിയുമായി കുതിച്ചപ്പോള്‍ അണ്ണന്‍ 2000ല്‍ ഏഴെണം കുറിച്ച് രണ്ടാമതായി (രോഹിതും വാര്‍ണറും ഉണ്ടെങ്കില്‍ പോലും)
അണ്ണനും തമ്പിയും ഏകദിനത്തില്‍ രണ്ടു ഓപ്പണര്‍ മാരും സെഞ്ചുറി എന്ന നേട്ടം മൂന്നു തവണ സ്വന്തമാക്കി,, രണ്ടു തവണയും ഇരുവരും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാമത്തെ കൂട്ടുകെട്ട് രണ്ടുപേരും #വീരുവിനോടൊപ്പം
അണ്ണന്‍ ഏകദിനത്തിലെ ആദ്യത്തെ 300+കൂട്ടുകെട്ടില്‍ പങ്കാളിയായപ്പോള്‍ തമ്പി അതെ വര്‍ഷത്തില്‍ തന്നെ അതെ കൂട്ടുകെട്ടില്‍ എത്തിച്ചേര്‍ന്നു രണ്ടിലും ഒരറ്റത്ത് വന്മതില്‍ ദ്രാവിഡ്
ആദ്യമായി ഏകദിനത്തില്‍ പതിനായിരം റണ്‍സ് നേടിയ വലതു കയ്യന്‍ ബാറ്റ്‌സ്മാന്‍ തമ്പിയും ഇടതു കയ്യന്‍ ബാറ്റ്‌സ്മാന്‍ അണ്ണനും
ഇനി പരസ്പരം പങ്കുവയ്ക്കുന്ന ഒരു അത്ഭുത റെക്കോര്‍ഡ്
ഒരുമാസത്തിനിടയില്‍ ഏകദിനത്തില്‍ 5 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയവര്‍ രണ്ടു പേര്‍ മാത്രംസംശയിക്കണ്ട ഈ അണ്ണനും തമ്പിയും തന്നെ അണ്ണന്‍ 97ല്‍ പാക്കിസ്ഥാനെതിരെ തമ്പി 98ല്‍ ഓസ്‌ട്രേലിയക്കെതിരെ
ഏകദിനത്തില്‍ 1500+റണ്‍സ് രണ്ടുത്തവണ സ്വന്തമാക്കിയവരും ഇവര്‍ തന്നെ,,, ഇവരെ കൂടാതെ ഒരു തവണ ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നവര്‍ (അന്‍വര്‍, ദ്രാവിഡ്, ഹൈഡന്‍)
ഒരു ഏകദിനത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ എന്ന നേട്ടം ഇരുവര്‍ക്കും ഒരേ നമ്പറാണ് 7എണ്ണം,, തമ്പി ഓസ്ട്രേലിയക്കെതിരെ, അണ്ണന്‍ ശ്രീലങ്കക്കെതിരെ
ഏകദിനത്തില്‍ ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ കളിച്ചു നോട്ട് ഔട്ട് ആയി നിന്നത് ഇരുവരും നാലു തവണ
ഏകദിനത്തില്‍ 20+സെഞ്ചുറി ആദ്യമായി നേടിയ ആദ്യ രണ്ടു താരങ്ങളും ഇവര്‍ തന്നെ
ഇതുപോലെ കട്ടക്ക് കട്ടക്ക് നില്‍ക്കുന്ന അണ്ണന്‍ തമ്പിയെ മഷി ഇട്ടുനോക്കിയാല്‍ പോലും ക്രിക്കറ്റില്‍ കാണാന്‍ സാധിക്കില്ല
ഇരുവരുടെയും കളികള്‍ ലൈവ് കാണുവാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍