എന്നെ പേടിച്ചാണ് സച്ചിന്‍ കളി മതിയാക്കിയത്, അവകാശവാദവുമായി പാക് താരം

Image 3
Cricket

ഡല്‍ഹി: തന്നെ പേടിച്ചാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചതെന്ന പാക് സ്പിന്നര്‍ സയിദ് അജ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. തന്റെ ദൂസ്രയെ എങ്ങനെ നേരിടണമെന്നറിയാതെയാണു സച്ചിന്‍ വിരമിച്ചതെന്ന് അജ്മല്‍ വിസ്‌ഡെന്‍ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

2012ലെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമായിരുന്നു സച്ചിന്റെ അവസാന ഏകദിന മത്സരം. അന്ന് 48 പന്തില്‍നിന്ന് സച്ചിന്‍ 52 റണ്‍സെടുത്തു. സയിദ് അജ്മലിന്റെ പന്തിലാണു സച്ചിന്‍ അന്നു പുറത്തായത്. മുന്‍പ് 2011ലെ വേള്‍ഡ് കപ്പ് മത്സരത്തിലും സയിദ് അജ്മല്‍ സച്ചിനെ പുറത്താക്കിയിരുന്നു. ഇക്കാര്യങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍വ്യൂവില്‍ സച്ചിനെതിരേ അദ്ദേഹം ആരോപണം തട്ടിവിട്ടത്.

എന്നാല്‍ ഈ ആരോപണം ഇന്ത്യന്‍ കായിക ലോകത്ത് വലിയ ചിരിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാക് താരത്തിന്റെ വീരവാദം സച്ചിനെ പോലൊരു കളിക്കാരന്റെ മേല്‍ വേണ്ടെന്നും ആരാധകര്‍ പറയുന്നു.