സച്ചിന്‍ പവലിയന്‍, ഒടുവില്‍ മൗനം മുറിച്ച് ബ്ലാസ്റ്റേഴ്‌സ്, കെസിഎയ്ക്ക് ചുട്ടമറുപടി

കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ കാണാതായ സംഭവത്തില്‍ വിശദീകരണവുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ നിഖില്‍ ഭരദ്വാജ് ആണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ ഉടമകളല്ല ബ്ലാസ്റ്റേഴ്‌സ്; സംരക്ഷകരുമല്ല. മൂന്നാം സീസണിനുശേഷം കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് സ്റ്റേഡിയം കൈമാറിയത്. അണ്ടര്‍ 17 ലോകകപ്പിനുവേണ്ടിയുള്ള മാറ്റങ്ങളില്‍ ഞങ്ങള്‍ക്കു പങ്കില്ല. സാധനങ്ങള്‍ കാണാതായെന്നു പരാതിയുണ്ടെങ്കില്‍ ജിസിഡിഎയുമായി ചര്‍ച്ച ചെയ്യണം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണു കൊച്ചി. അങ്ങനെ തുടരുകയും ചെയ്യും. കേരളത്തിലെ ഫുട്‌ബോള്‍ വികസനത്തിലാണു ഞങ്ങളുടെ ശ്രദ്ധ.’ നിഖില്‍ ഭരദ്വാജ് മലയാള മനോരമയോട് വ്യക്തമാക്കി.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സിനെ ലക്ഷ്യം വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജാണ് സച്ചിന്‍ പവലിയന്‍ കൊച്ചി സ്റ്റേഡിയത്തില്‍ നിന്ന് എടുത്ത് മാറ്റി എന്ന ആരോപണം ഉയര്‍ത്തിയത്. പവലിയനില്‍ സാധനങ്ങള്‍ നഷ്ടപ്പെടമായതിനെ കുറിച്ച് ബ്ലാസറ്റേഴ്‌സ് മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുമെന്ന് കെസിഎ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്.
അതെസമയം പവലിയനില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് മാറ്റിയ സമയത്ത് ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തില്‍ അവകാശമോ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. ഈ യാഥാര്‍ത്യം മറച്ച് വെച്ചാണ് ജയേഷിന്റെ മുന്നറിയിപ്പ.