വീണ്ടും വിക്കറ്റെടുത്ത് ശ്രീശാന്ത്, നിരാശപ്പെടുത്തി സഞ്ജു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം ആവര്‍ത്തിച്ച് എസ് ശ്രീശാന്ത്. കെ സി എയുടെ എ ടീമിനായി മത്സരത്തില്‍ 3.3 ഓവറുകളെറിഞ്ഞ എസ് ശ്രീശാന്ത് ഒരു വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ മറ്റൊരു കേരള താരം സച്ചിന്‍ ബേബി അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ അദ്ദേഹത്തിന്റെ ടീമായ കെസിഎ എ ടീം പരാജയപ്പെട്ടു.

സഞ്ജു സാംസണ്‍ കളിച്ച കെ സി എ ടീം ‘ബി’ യാണ് ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടില്‍ വെച്ചു നടന്ന മത്സരത്തില്‍ സച്ചിന്‍ ബേബിയേയും സംഘത്തേയും പരാജയപ്പെടുത്തിയത്. സ്‌കോര്‍ കെ സി എ ടീം എ 153/9 (20 ഓവര്‍), കെ സി എ ടീം ബി 159/4 (19.3 ഓവര്‍).

എന്നാല്‍ സഞ്ജുവും ബാറ്റിംഗില്‍ പാരാജയപ്പെട്ടു. 6 പന്തില്‍ 8 റണ്‍സ് നേടി സഞ്ജു പുറത്താകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീമിന് വേണ്ടി 55 പന്തുകളില്‍ 9 ബൗണ്ടറികളും, 2 സിക്‌സറുകളുമടക്കം 76 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്.

You Might Also Like