കണ്ടു ഡ്രൈവുകളും, പുള്ളുകളും, ഹുക്കുകളുമെല്ലാം, ഇതിപ്പുറം ക്രിക്കറ്റില്‍ എന്താണ് കാണാനുളളത്

Image 3
Uncategorized

ക്ലീറ്റൂസ് നീലന്‍കാവില്‍

ക്രിക്കറ്റ് ലോകത്തെ ഏതാണ്ട് 90ല്‍ പരം മത്സരവേദികളില്‍,15 രാജ്യങ്ങള്‍ക്ക് എതിരെ നിരന്തരം കത്തിക്കയറിയ ഒരു കുറിയ മനുഷ്യന്‍ ഉണ്ട്. ഇന്ത്യന്‍ ജനത ഊറ്റം കൊണ്ട രണ്ടക്ഷരം. ദൈവം എന്ന പരമപദം കായികലോകം കല്പിച്ചരുളിയ അഞ്ചടി അഞ്ചിഞ്ചുകാരന്‍.

ഒന്നിനും മാറ്റമില്ല ഇപ്പോളും..ഈ പ്രായത്തിലും… ഫീല്‍ഡര്‍മാര്‍ക്ക് പന്തിന് പിന്നാലെ ഓടാന്‍ തന്നെ വിധി.. ബൗളര്‍മാര്‍ക്ക് എറിഞ്ഞു തളരാന്‍ തന്നെ വിധി.. എതിര്‍ ടീം ക്യാപ്ടന്‍മാര്‍ക്ക് തലയില്‍ കയ്യും വച്ചിരിക്കാന്‍ തന്നെ വിധി..

ക്രിക്കറ്റിന്റെ കണക്കു പുസ്തകത്തിലെ എല്ലാ ക്രിയകളും അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റുന്ന ഒരാള്‍ ക്രീസില്‍ ഉള്ളപ്പോള്‍ അവരെന്ത് ചെയ്യേണ്ടു.

കണ്ടു..41 പന്തുകളും കണ്ടു…ഡ്രൈവുകളും,പുള്ളുകളും, ഹുക്കുകളും കണ്ടു.. ഇതിലപ്പുറം ക്രിക്കറ്റില്‍ എന്താണ് കാണാന്‍ ഉള്ളത്?. ക്രിക്കറ്റ് എന്നും ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതം ആയിരിക്കും..

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോട്ട്‌സ്