വിലക്കിന്റെ കാലം കഴിഞ്ഞു, കൊടുങ്കാറ്റാകാന്‍ ശ്രീ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നു

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. വരും ദിവസങ്ങളില്‍ താരത്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേണമെങ്കിലും കളിക്കാം. എനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് ശ്രീശാന്ത് വിലക്കിന്റെ കാലവാവധി കഴിഞ്ഞതിന് ശേഷം അഭിപ്രായപ്പെട്ടത്.

ഫിറ്റ്നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത്് വ്യക്തമാക്കി. ഇക്കാര്യം നേരത്തെയും താരം പറഞ്ഞിരുന്നു. കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും ശ്രീശാന്തിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ശ്രീശാന്ത് അതിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.

ദേശീയ ടീമിലേക്ക് ഒരിക്കല്‍കൂടി തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര സീസണ്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടി ദേശീയ സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ശ്രീയുടെ ലക്ഷ്യം.

ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി താരത്തെ വെറുതേ വിട്ടുവെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് മാറ്റുവാന്‍ തയ്യാറായിരുന്നില്ല. ഏറെ നാളത്തെ നിയമനടപടിയ്ക്ക് ശേഷമാണ് സുപ്രീം കോടതി താരത്തിന്റെ വിലക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിക്കുമെന്ന് അറിയിച്ചത്.

You Might Also Like