യുണൈറ്റഡ് ഇനി ലീഗ് നേടാൻ 20 വർഷം കാത്തിരിക്കണം, തുറന്ന് പറച്ചിലുമായി റയാൻ ഗിഗ്ഗ്സ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസതാരമായ റയാൻ ഗിഗ്ഗ്സിന്റെ യുണൈറ്റഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിലയിരുത്തൽ ഒരു പക്ഷേ യുണൈറ്റഡ് ആരാധകർക്ക് ദാഹിച്ചെന്നു വരില്ല. കാരണം ഇനി യുണൈറ്റഡ് പ്രീമിയർ ലീഗ് നേടാണമെങ്കിൽ 20 കൊല്ലം കാത്തിരിക്കേണ്ടി വരുമെന്നാണ് മുൻതാരവും വെയ്ൽസ് പരിശീലകനുമായ ഗിഗ്ഗ്സിന്റെ പ്രവചനം.
ക്ളോപ്പ് എത്രകാലം ലിവർപൂളിൽ തുടരുമെന്നുള്ളതിനെ അനുസരിച്ചാണ് യുണൈറ്റഡ് ആരാധകരുടെ ലീഗ് വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ നീളമെന്നാണ് ഗിഗ്ഗ്സ് അഭിപ്രായപ്പെട്ടത്. സിറ്റിയിലും ലിവർപൂളിലും പെപ്പിനും ക്ളോപ്പിനും ലഭിക്കുന്ന മികച്ച സ്രോതസ്സുകളെക്കുറിച്ചും ഗിഗ്ഗ്സ് ചൂണ്ടിക്കാണിച്ചു. അതു കൊണ്ടു തന്നെ ലീഗിൽ ഇനി ലിവർപൂളിന്റെ അധിപത്യമാണ് കാണാൻ പോകുന്നതെന്നാണ് ഗിഗ്ഗ്സിന്റെ വിലയിരുത്തൽ.
Ryan Giggs fears Manchester United may have to wait 20 years to win another Premier League title.
— Sky Sports (@SkySports) October 30, 2020
യുണൈറ്റഡ് ഇനി ലീഗ് കിരീടം സ്വന്തമാക്കാൻ ലിവർപൂൾ കാത്തിരുന്ന അത്രയും സമയം കാത്തിരിക്കേണ്ടി വരുമോയെന്ന പ്രതിരോധ താരം ജാമി കാരഗറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗിഗ്ഗ്സ്. “ശരിയാണ്, നൂറു ശതമാനം. പതിനഞ്ചു മുതൽ ഇരുപതു വർഷം വരെയെടുക്കാം. പ്രത്യേകിച്ചും ജർഗൻ ക്ളോപ്പും പെപ് ഗാർഡിയോളയും ലീഗിൽ നിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും. “
“അവർക്ക് അതിനുള്ള താരങ്ങളും സ്രോതസ്സുകളുമുണ്ട്. 1990ൽ ലിവർപൂൾ കപ്പ് എടുത്തപ്പോൾ ഞങ്ങൾ വീണ്ടും കപ്പ് നേടുമെന്ന് നിങ്ങൾ ചിന്തിച്ചതുപോലെയാണ് കാര്യങ്ങളുള്ളത്. ക്ളോപ്പും കിരീടം നേടാൻ നാലര വർഷമെടുത്തെങ്കിലും അതിനു ശേഷം ക്ളോപ്പ് ചെയ്തതെന്തെന്നു നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ടീം വീണ്ടും മെച്ചപ്പെടുത്തി ചാമ്പ്യൻസ്‌ലീഗ് നേടുകയായിരുന്നു. അതോടെ സമ്മർദ്ദം വീണ്ടും കുറയുകയായിരുന്നു. ഓരോ മാനേജറെ നിയമിക്കുമ്പോഴും ഞങ്ങൾ ചിന്തിക്കുന്നത് അവർ ലീഗ് നേടിതരുമെന്നാണ്. എന്നാലങ്ങനെയല്ല കാര്യങ്ങൾ. “ഗിഗ്ഗ്സ് മറുപടി നൽകി