ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഷ്യന്‍ താരം യൂറോപ്പില്‍ കളിക്കുന്ന ജപ്പാന്‍ താരമോ?, സൂചനകളിങ്ങളനെ

Image 3
FootballISL

ജപ്പാന്‍ താരം റിയോത്താ നോമയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 28 വയസ്സ് മാത്രമുളള അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് നോമ. പ്രതിരോധ താരമായും പന്ത് തട്ടാറുണ്ട്.

യൂറോപ്പന്‍ ലീഗുകളായ സെര്‍ബിയ, മോണ്ടിനെഗ്രോ ലീഗുകളില്‍ വിവധ ക്ലബകള്‍ക്കായി പന്ത് തട്ടിയിട്ടുളള താരമാണ് റിയോത്താ നോമ. അവസാനം കളിച്ച സെര്‍ബിയന്‍ ക്ലബ് റാഡ്‌നിക്കി നിസിനായി മൂന്ന് വര്‍ഷത്തോളം താരം പന്ത് തട്ടുന്നുണ്ട്. ഇവിടെ 79 മത്സരം കളിച്ച നോമ ഒന്‍പത് ഗോളുകളാണ് നേടിയിട്ടുണ്ട്.

മോണ്ടിനെഗ്രോ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ റൂഡര്‍ പിജ്വേജയ്ക്കായും (എഫ്‌കെ റൂഡര്‍) നോമ കളിച്ചിട്ടുണ്ട്. അവിടെ വെച്ച് മോണ്ടിനെഗ്രോ കപ്പും ലീഗ് വിജയവും നോമ സ്വന്തമാക്കി. യൂറോപ്പ ലീഗിലും എഫ്‌കെ റൂഡറിനായി നോമ ജെഴ്‌സി അണിഞ്ഞു.

നിലവില്‍ ഐഎസ്എല്‍ ടീമില്‍ ഒരു ഏഷ്യന്‍ താരം വേണമെന്നത് നിര്‍ബന്ധമാണ്. നോയായിരിക്കുമോ ബ്ലാസ്‌റ്റേഴ്‌സിന്റെ ആ താരം എന്നത് കാത്തിരുന്ന് അറിയാന്‍ കഴിയൂ. ജാക്കബ് പെപ്പറിന് ശേഷം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന മറ്റൊരു ഏഷ്യന്‍ റൂമറാണ് നോമയുടേത്.