എവിടെയാണ് നിങ്ങള്‍ക്ക് പിഴച്ചത് ? ഇങ്ങനെ തീരേണ്ടവനായിരുന്നില്ല

സനല്‍ കുമാര്‍ പത്മനാഭവന്‍

ആറു മത്സരങ്ങളിള്‍ നിന്നും 34 വിക്കെറ്റുകള്‍ വാരി കൊണ്ട് രഞ്ജിട്രോഫിയില്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്ന ഒരു 18 വയസുകാരന്‍ പയ്യന്‍

അണ്ടര്‍ 19 ലോകകപ്പ് 2004 ബംഗ്ലാദേശില്‍ 8 വിക്കെറ്റുകള്‍ എറിഞ്ഞു വീഴ്ത്തി ദേശീയതലത്തില്‍ തന്റെ പേര് പ്രദര്‍ശിപ്പിച്ചു തുടങ്ങിയ പയ്യന്‍ !

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കിയ ചരിത്രത്തിലെ രണ്ടാമത്രെ മാത്രം മനുഷ്യന്‍ !

ആദ്യ 11 ഏകദിനമത്സരങ്ങളില്‍ 3 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും ആയി തന്റെ പ്രതിഭയോട് കൂറ് പുലര്‍ത്തിയ ഒരാള്‍ !

ലോര്‍ഡ്സില്‍ 5 വിക്കെറ്റുകള്‍ നേടുന്ന പത്താമത്തെ മാത്രം ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം കരസ്ഥമാക്കിയ മനുഷ്യന്‍
ഒരു ബൗളിംഗ് മെഷീനെ വെല്ലുന്ന കൃത്യതയോടെ പന്തെറിഞ്ഞു 6.33 എന്ന മന്ത്രികമായ എക്കോണമിയില്‍ 12 വിക്കെറ്റുകള്‍ നേടി ഇന്ത്യയെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ ആക്കുവാന്‍ വിയര്‍പ്പ് ഒഴുക്കിയ ഒരാള്‍….

ഐ പി എല്‍ 2009 ഇല്‍ തന്റെ ടീം ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി 23 വിക്കെറ്റുകള്‍ വാരികൊണ്ടു ടീമിനെ കിരീടം ചൂടിച്ച പ്രതിഭ
ഇന്ന് അവിചാരിതമായി 14 ടെസ്റ്റുകളും , 10 ട്വന്റി 20 യും 58 ഏകദിനങ്ങളും മാത്രം അടയാളപ്പെടുത്തിയ അയാളുടെ കരിയര്‍ സ്റ്റാറ്റസ് കണ്ടപ്പോള്‍ ഇടനെഞ്ചില്‍ എവിടെയോ ഒരു വിങ്ങല്‍……

പ്രിയ ആര്‍ പി സിങ് ജീവിതത്തിന്റെ റണ്ണപ്പില്‍ എവിടെയാണ് നിങ്ങള്ക്ക് പിഴച്ചത് ? ഒരിക്കലും ഇത് പോലെ തീരേണ്ടിയിരുന്ന ഒരു കരിയര്‍ ആയിരുന്നില്ല നിങ്ങളിലെ പ്രതിഭ അര്‍ഹിച്ചതു !

ഒരല്പം സ്ഥിരത കൂടി നിങ്ങള്‍ പുലര്‍ത്തിയിരുന്നെങ്കില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like