; )
സുനില്‍ നരെയെനെന്ന ഗെയിം ചെയ്ഞ്ചര്‍ ബാറ്റിംഗിലും ബൗളിംഗിലും ആര്‍സിബിയിക്ക് പ്രതിസബന്ധം തീര്‍ത്തപ്പോള്‍ ആദ്യ എലിമിനേറ്റര്‍ കടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് അവശേഷിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
ഇതോടെ ബംഗളൂരു ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും കൊല്‍ക്കത്ത അടുത്ത എലിമിനേറ്റര്‍ പോരാട്ടത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുകയും ചെയ്യും. ഇതോടെ കിരീടമി്ല്ലാത്ത നായകനായി ആര്‍സിബി താരം വിരാട് കോഹ്ലി ഐപിഎല്‍ കരിയര്‍ അവസാനിക്കുമെന്ന് ഉറപ്പായി.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയെന്‍ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും 15 പന്തില്‍ മൂന്ന് സിക്‌സ് സഹിതം 26 റണ്‍സും എടുത്തു. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ ഓവറില്‍ നേരിട്ട ആദ്യ മൂന്ന് പന്തും സിക്‌സ് നേടിയാണ് സുനില്‍ നരെയെന്‍ തുടങ്ങിയത്. ഒരു പക്ഷെ ഈ പ്രകടനം ഇല്ലായിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ കഴിയുമായിരുന്നില്ല.
നരെയെന കൂടാതെ കൊല്‍ക്കത്തയ്ക്കായി ശുഭ്മാന്‍ ഗില്‍ (29), വെങ്കിടേഷ് അയ്യര്‍ (26), നിതീഷ് റാണ (23) എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. മോര്‍ഗനും (5), ഷാക്കിബും (9) പുറത്താകാതെ മത്സരം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.
ആര്‍സിബിയ്ക്കായി സിറാജും ഹര്‍ഷല്‍ പട്ടേലും യുസ് വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ കോഹ്ലിയുടെ മികവിലാണ് ബംഗളൂരു 138 റണ്‍സ് എത്തിയത്. 33 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 39 റണ്‍സാണ് നേടിയത്. നരെയെനെ കൂടാതെ ലോക്കി ഫെര്‍ഗ്യൂസണും കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.