കോഹ്ലിയും ദേവ്ദത്തും റണ്ണൊഴിക്കിട്ടും തകര്‍പ്പന്‍ തിരിച്ചുവരവുമായി ചെന്നൈ, ഇതാണ് ധോണി മാജിക്ക്

ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ സ്‌കോറിലേയ്ക്ക് നീങ്ങുകയായിരുന്ന ബംഗളൂരുവിനെ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ ചെന്നൈ പിടിച്ച് കെട്ടുകയായിരുന്നു.

ബംഗളൂരുവിനായി നായകന്‍ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. കോഹ്ലി 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സ് എടുത്തപ്പോള്‍ ദേവ്ഗത്ത് 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 70 റണ്‍സും എടുത്ത് പുറത്തായി.. ഇവരും ആദ്യ വിക്കറ്റില്‍ 13.2 ഓവറില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

ഇതോടെ ബംഗളൂരു 200 റണ്‍സിലേക്ക് കുതിയ്ക്കുമെന്ന് തോന്നിപ്പിച്ചെങ്കില്‍ അവിശ്വസനീയമായി പന്തെറിഞ്ഞ് സിഎസ്‌കെ മത്സരത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. ഇതോടെ മറ്റാര്‍ക്കും ബംഗളൂരു സ്‌കോര്‍ ഉയര്‍ത്താനായില്ല. ഡിവില്ലേഴ്‌സ് 11 പന്തില്‍ 12ഉം മാക്‌സ് വെല്‍ ഒന്‍പത് പന്തില്‍ 11 റണ്‍സും എടുത്ത് പുറത്തായി. ടിം ഡേവിഡ് (1), ഹര്‍ഷല്‍ പട്ടേല്‍ (3) പെട്ടെന്ന് പുറത്തായി. ഹസരങ്ക ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ചെന്നൈയ്ക്കായി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും ദീപക് ചഹര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബംഗളൂരുവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

You Might Also Like