റോയ് കൃഷ്ണയെ റാഞ്ചാന്‍ ഏഴ് രാജ്യങ്ങള്‍, കടുത്ത മത്സരം

Image 3
FootballISL

എടികെ മോഹന്‍ ബഗാനായി കളിയ്ക്കുന്ന ഫിജി സൂപ്പര്‍ താരം റോയ് കൃഷ്ണയെ റാഞ്ചാന്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുളള ക്ലബുകള്‍. റോയ് കൃഷ്ണ എടികെ മോഹന്‍ ബഗാന്‍ വിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍ താരത്തിന് പിന്നാലെ നിരവധി ക്ലബുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

റോയ് കൃഷ്ണയുടെ ഭാര്യ നാസിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫിജി മാധ്യമമായ ഫിജി ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് നാസിയയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യക്ക് പുറമെ, യു.എ.ഇ, ഖത്തര്‍,സൗദി അറേബ്യ,ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് റോയിക്ക് ഓഫറുകള്‍ വന്നിരിക്കുന്നത്. റോയ് കൃഷ്ണ എങ്ങോട്ട് പോകുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

ഞങ്ങള്‍ ഇതുവരെ ഒരു ഡീലും തീരുമാനിച്ചിട്ടില്ല, കുടുതല്‍ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്, എന്നാല്‍ ഞങ്ങള്‍ സമയമെടുത്ത് മാത്രമെ അന്തിമ തീരുമാനത്തിലെത്തു, കോവിഡ് സാഹചര്യം പ്രത്യേക പരിഗണിക്കേണ്ടതുണ്ട്’ നാസിയ പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യം ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്നും സെപ്റ്റംമ്പര്‍ ആകാതെ ലീഗുകള്‍ ഒന്നും തുടങ്ങില്ലെന്നും നാസിയ പറഞ്ഞു. മിക്ക ലീഗുകളിലും കളിക്കുരുടെ പ്രതിഫലത്തുക വെട്ടികുറയ്ക്കുന്നുണ്ടെന്നും അത് കൂടി പരിഗണിച്ചാകും തീരുമാനമെന്നും റോയ് കൃഷ്ണയുടെ ഭാര്യ കൂട്ടിചേര്‍ത്തു.