കണ്ണുതള്ളുന്ന കോടികള്‍, യൂറോപ്പ് ഉപേക്ഷിച്ച് റോയ് കൃഷ്ണ എടികെയില്‍ തുടരും
ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ കൊല്‍ക്കത്തയില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ തുടരും. ക്ലബ് വിടാനൊരുങ്ങിയ ഫിജിയന്‍ താരത്തിന് കൂറ്റന്‍ ഓഫര്‍ നല്‍കിയാണ് എടികെ പിടിച്ച് നിര്‍ത്തിയത്. എടികെയില്‍ തുടരുന്ന കാര്യം റോയ് കൃഷ്ണ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
I am delighted to extend my contract with @ATKFC Mohun Bagan. I had no hesitation in choosing to remain with the Champion Team. Looking forward to returning to Kolkata, training, reuniting with teammates & the merger of ATK & Mohun Bagan
# Amarbukeyatk
# Joymohunbagan
# Eksathe pic.twitter.com/RnY7YeHoVp— Roy Krishna 🇫🇯🇳🇿 (@RoyKrishna21) June 26, 2020
ഒരു വര്‍ഷത്തേക്കാണ് ഇരുവരും തമ്മിലുളള പുതിയ കരാര്‍. ഇന്ത്യയ്ക്ക് പുറത്ത് നിന്നും വന്ന നിരവധി ഓഫറുകള്‍ നിരസിച്ചാണ് താരം ഇവിടെ തുടരുന്നത്. നേരത്തെ എടികെയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് റോയ് കൃഷ്ണ പരസ്യമായി പറഞ്ഞിരുന്നു.
തുടര്‍ന്ന് യൂറോപ്പിലെ ചില ക്ലബുകളും റോയ് കൃഷ്ണയെ നോട്ടമിട്ടിരുന്നു. കൂടാതെ മുംബൈ സിറ്റി അടക്കം രണ്ട് ഐഎസ്എല്‍ ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെയെ കിരീടവിജയത്തിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് റോയ് കൃഷ്ണ വഹിച്ചത്. 23 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 6 അസിസ്റ്റും ആണ് സീസണില്‍ റോയ് കൃഷ്ണ നേടിയത്. കിവീസ് ക്ലബായ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഇന്ത്യയിലേക്കുളള വരവ്.
ഫിജിയ്ക്കായി രാജ്യന്തര ഫുട്‌ബോളില്‍ 40 മത്സരങ്ങള്‍ കളിച്ചിട്ടുളള റോയ് 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2007 മുതല്‍ ഫിജി ടീമില്‍ സ്ഥിരസാന്നിധ്യമാണ് ഈ 32കാരന്‍.