അവനെ ആരും ആഘോഷിക്കാറില്ല, പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് അവനിന്നും അത്ഭുതം കാണിക്കുകയാണ്

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

ഒരുപാട് ഇഷ്ടമാണയാളെ, ഒരുപാട് ബഹുമാനമാണദ്ദേഹത്തോട്, ഒരിക്കലും ദേഷ്യം തോന്നാത്തൊരു എതിരാളിയാണയാള്‍, ആ പതി നാല് വര്‍ഷത്തെ കരിയറില്‍ അയാളെ വിശ്വസിച്ചതു പോല്‍ ന്യൂസീലന്‍ഡ് ബോര്‍ഡ് മറ്റാരെയും വിശ്വസിച്ചിട്ടുമില്ല, എന്നും അവര്‍ക്ക് താങ്ങായി അയാള്‍ ഉണ്ടായിരുന്നു, മാറി വന്ന ഓരോ നായകന്റെയും വിശ്വസ്തനായിരുന്നു റോസ്, പല വിജയങ്ങളിലും മികച്ചു നില്‍ക്കുമ്പോഴും ആ നാമം അത്രയാരും ആഘോഷിച്ചിട്ടില്ല….

ഒരു തട്ടുപൊളിപ്പന്‍ ബാറ്‌സ്മാനായി അരങ്ങേറിയ ആ ആദ്യ നാളുകളില്‍ നിന്നും അദ്ദേഹമിന്ന് വ്യത്യസ്തനാണ്, ആ ടീമിലെ മുതിര്‍ന്ന താരമെന്ന നിലയിലും, ലോക ക്രിക്കറ്റിലെ ആധുനിക കാലഘട്ടത്തിലെ മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും പ്രായത്തിനു പോലും പിടി കൊടുക്കാതെ അയാള്‍ മുന്നേറുകയാണ്, കഴിഞ്ഞ ദശാബ്ദത്തില്‍ ക്രിക്കറ്റ് ലോകത്ത് പിറവി കൊണ്ട ഒരു മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്നിട്ട് കൂടി, ആരും അദ്ദേഹത്തെ ആഘോഷിക്കാറില്ല, മികച്ച ബാറ്‌സ്മാന്മാരുടെ നാമം വിളിച്ചോതുന്ന പല ചര്‍ച്ചകളിലും ആരും അദ്ദേഹത്തെ ഗൗനിക്കാറില്ല, ഏകദിനത്തിലും ടെസ്റ്റിലും 45ന് മുകളില്‍ ആവറേജും, 7000 ത്തിന് മുകളില്‍ റണ്‍സും , കിവികള്‍ക്ക് വേണ്ടി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമാവുമ്പോഴും പലരും സൗകര്യപൂര്‍വം മറക്കുകയാണാ നാമം …

അയാളുടെ ആദ്യ നാളുകളില്‍ അയാളൊരു കശാപ്പുകാരനായിരുന്നു, ബോളിനെ ലെഗ് സൈഡിലേക്ക് ഒരു മയവും കൂടാതെ പറത്തി വിടുന്ന ഒരു വെടികെട്ടു താരം, ഇന്ന് ചിന്നസ്വാമിയിലെ ആരാധകര്‍ ഡിവില്ലിയേഴ്‌സിനെ ആഘോഷിക്കുന്നതിനു മുന്നേ, ആ കാണികള്‍ ഇയാള്‍ക്ക് ജയ് വിളിച്ചൊരു കാലമുണ്ടായിരുന്നു….

ചിന്നസ്വാമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിവെട്ട് ഇന്നിങ്സുകളില്‍ നിന്നും പിന്നീട് പക്വതയുള്ള ഒരു കിവീസ് ബാറ്‌സ്മാനായി അയാള്‍ പതിയെ മാറുകയായിരുന്നു, ആ അണ്‍ ഓര്‍ത്തഡോക്ള്‍സ് ടെക്‌നിക്കും, കണ്ണും കയ്യും തമ്മിലുള്ള ആ മികച്ച കോ ഓര്‍ഡിനേഷനും അയാള്‍ക്ക് ഒരുപാട് റണ്ണുകള്‍ സമ്മാനിച്ചു, മക്കല്ലത്തിന് കീഴില്‍ അവര്‍ ഒരു മികച്ച ടീമായി മാറിയപ്പോള്‍ ടെയ്ലറും അയാളുടെ കര്‍ത്തവ്യം ആ ടീമില്‍ ഭംഗിയായി നിറവേറ്റിയിരിന്നു,…

2011 ന് മുതല്‍ ഇങ്ങോട്ടുള്ള ആ കാലഘട്ടത്തില്‍ എന്നും ശക്തരായ എതിരാളികള്‍ക്കെതിരെ അദ്ദേഹം മികച്ചു നിന്നിരുന്നു, പല പ്രതിസന്ധി ഘട്ടങ്ങളിലും കിവികളുടെ ആ ബാറ്റിംഗ് ലൈന്‍ അപ്പിനെ താങ്ങി നിര്‍ത്തിയതും ആരും ആഘോഷിക്കാത്ത ആ മുഖമായിരുന്നു, ആദ്യ നാളുകളില്‍ ബോളിനെ അതിര്‍ത്തി കടത്താന്‍ അയാള്‍ ഉപയോഗിച്ചിരുന്ന ആ ശക്തി അദ്ദേഹത്തില്‍ നിലവിലില്ലെങ്കിലും, അയാള്‍ ഇന്നും മികച്ചു നില്‍ക്കുകയാണ്, പ്രായത്തിനെ പോലും തോല്‍പിച്ചു കൊണ്ട് അയാള്‍ പറയുകയാണ് വയസൊക്കെ ഒരു അക്കമാണെന്നുള്ള വസ്തുത….

ജന്മദിനാശംസകള്‍ റോസ്

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്