സഞ്ചോക്ക് പകരം ശ്രമിക്കേണ്ടത് ഈ സൂപ്പർതാരത്തിനെനെയായിരുന്നു, യുണൈറ്റഡിനു ഉപദേശവുമായി വെയിൻ റൂണി
മാസങ്ങളായി ഡോർട്മുണ്ടിന്റെ യുവപ്രതിഭയായ സഞ്ചോക്ക് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ 120 മില്യൺ എന്ന വമ്പൻ തുകയിൽ കുറഞ്ഞ് സഞ്ചോയെ വിൽക്കാൻ ഉദ്ദേശമില്ലെന്ന കടുംപിടുത്തത്തിൽ തുടരുകയാണ് ഡോർട്മുണ്ട് ഇപ്പോഴും. അതിനാൽ തന്നെ ഏറെക്കുറെ സാഞ്ചോ ഡോർട്മുണ്ടിൽ തന്നെ തുടരുമെന്ന സ്ഥിതിവിശേഷമാണുള്ളത്.
എന്നാൽ സഞ്ചോക്ക് വേണ്ടി പാഴാക്കിയ ദിവസങ്ങൾ ടോട്ടനം സൂപ്പർതാരം ഹാരി കേനിനു വേണ്ടി ശ്രമിക്കാമായിരുന്നുവെന്നാണ് മുൻ യുണൈറ്റഡ് താരമായ വെയിൻ റൂണിയുടെ പക്ഷം. സഞ്ചോയെ നഷ്ടമാകുമെന്നുറപ്പായതോടെ കാവാനിക്കായി യുണൈറ്റഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.
He put United to the sword on Sunday 😕https://t.co/dp9bJf1Unm
— Mirror Football (@MirrorFootball) October 5, 2020
“ജേഡൻ സാഞ്ചോ മികച്ച താരം തന്നെയാണ്. എന്നാൽ ഈ ട്രാൻഫറിന് യുണൈറ്റഡ് ശ്രമിച്ചത് അസാധാരണമായാണ് എനിക്കു തോന്നിയത്. എന്തിനാണ് കയ്യിലുള്ളതു പോലെ സമാനമായ കഴിവുള്ള താരത്തെ 100 മില്യൺ കൊടുത്ത് വാങ്ങുന്നത്? “
“സഞ്ചോയുടെ അതേ വയസുള്ള ഗ്രീൻവുഡും ഒപ്പം ആന്തണി മാർഷ്യലും മാർക്കസ് രാഷ്‌ഫോർഡും സമാന പൊസിഷനിലുള്ളപ്പോൾ സഞ്ചോയെ എവിടെ കളിപ്പിക്കാനാണ്? ഞാനാണെങ്കിൽ ആ 100 മില്യൺ കൊണ്ട് ഹാരി കേനിനു വേണ്ടി ശ്രമിച്ചേനെ.” സൺഡേ ടൈംസിനു നൽകിയ അഭിമുഖത്തിൽ റൂണി അഭിപ്രായപ്പെട്ടു.